സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ബാലതാരങ്ങൾക് അവാർഡ് ലഭിക്കാത്തതിന് എതിരെ ദേവനന്ദ

ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനു കുട്ടികളുടെ സിനിമകളെ അവഗണിച്ചതിനെതിരെ ബാലതാരം ദേവനന്ദ. ഇനി വരുന്ന ഒരു തലമുറയ്ക്കു നേരെയാണ് ഈ അവാർഡ് പ്രഖ്യാപനത്തോടെ ജൂറി കണ്ണടച്ചതെന്ന് ദേവനന്ദ പറയുന്നു.

കുട്ടികളുടെ അവകാശങ്ങളെ കാണാതെ പോയതിൽ കടുത്ത അമർഷം ഉണ്ടെന്നും ദേവനന്ദ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ‘‘നിങ്ങൾ കുട്ടികൾക്ക് നേരെ കണ്ണടച്ചോളൂ, പക്ഷേ ഇവിടെ മുഴുവൻ ഇരുട്ട് ആണെന്ന് പറയരുത്. കുട്ടികളും ഈ സമൂഹത്തിന്റെ ഭാഗം ആണ്, ഇനി വരുന്ന ഒരു തലമുറയ്ക്ക് നേരെയാണ് 2024 മലയാള സിനിമ അവാർഡ് പ്രഖ്യാപനത്തോടെ ജൂറി കണ്ണടച്ചത്.

സ്താനാർത്തി ശ്രീക്കുട്ടനും,ഗു, ഫീനിക്സും, അജയന്റെ രണ്ടാം മോഷണവും അടക്കമുള്ള ഒരുപാട് സിനിമകളിൽ കുട്ടികൾ അഭിനയിച്ചിട്ടുണ്ട്, രണ്ടു കുട്ടികൾക്ക് അവാർഡ് കൊടുക്കാതെ ഇരുന്ന് കൊണ്ടല്ല, കൂടുതൽ കുട്ടികളുടെ സിനിമ ചെയ്യണം എന്ന് പറയാൻ ശ്രമിക്കേണ്ടത്, രണ്ടു കുട്ടികൾക്ക് അത് നൽകിയിരുന്നു എങ്കിൽ ഒരുപാട് കുട്ടികൾക്ക് അത് ഊർജം ആയി മാറിയേനെ.

കുട്ടികൾക്ക് കൂടുതൽ അവസരം കിട്ടണം എന്നും, അവരും സമൂഹത്തിന്റെ ഭാഗം ആണെന്നും പറഞ്ഞ ജൂറി ചെയർമാൻ കുട്ടികളുടെ അവകാശങ്ങളെ കാണാതെ പോയതിൽ കടുത്ത അമർഷം ഉണ്ട്.

എല്ലാ മാധ്യമങ്ങളും, സിനിമ പ്രവർത്തകരും, പൊതു ജനങ്ങളും ഇതും ചർച്ച ചെയ്യണം, അവകാശങ്ങൾ നിക്ഷേധിച്ചു കൊണ്ടല്ല, മാറ്റങ്ങൾ ഉണ്ടാകേണ്ടത്, മാറ്റങ്ങൾക്ക് ഒപ്പം അവകാശങ്ങളും സംരക്ഷിക്കാൻ കഴിയണം.’’–ദേവനന്ദയുടെ വാക്കുകൾ. ദേശീയ തലത്തിൽ വരെ ചർച്ചയായ ‘സ്ഥാനാർത്തി ശ്രീക്കുട്ടൻ’ എന്ന ചിത്രത്തിന്റെ സംവിധായകൻ വിനീഷ് വിശ്വനാഥനും സഹതിരക്കഥാകൃത്തും നടനുമായ ആനന്ദ് മന്മഥനും ബാലതാരങ്ങളെ പരിഗണിക്കാതിരുന്ന ജൂറിയുടെ നിലപാടിനെ വിമർശിച്ച് രംഗത്തെത്തി.