ഇവിടെ നിന്നാണ് ഞാൻ എല്ലാം തുടങ്ങിയത്! എന്നാലിപ്പോൾ ഇവിടം ശൂന്യമാണ്, എങ്കിലും ഈ ശൂന്യത താൻ ഇഷ്ട്ടപെടുന്നു; ദേവയാനി

മലയാളത്തിലും, തമിഴിലും ഒരുപോലെ അഭിനയം കാഴ്ച്ച വെച്ച നടിയാണ് ദേവയാനി, താരം ഒരു അഭിനേത്രി മാത്രല്ല, സിനിമ നിര്‍മാണ രംഗത്തും തന്റെ കഴിവ് തെളിയിച്ച ദേവയാനി, പ്രൊഫഷണലി ഒരു ടീച്ചര്‍ കൂടെയാണ്.കൂടാതെ കര്‍ഷകയാണ് എന്ന് കേള്‍ക്കാനും നടിയ്ക്ക് ഇഷ്ടമാണ്.എന്നാലിതൊന്നും കൂടാതെ അവാര്‍ഡ് വിന്നിങ് സംവിധായികയ കൂടെയാണ് ദേവയാനി കൈക്കുട്ടയിന്‍ റാണി എന്ന ഹ്രസ്വ ചിത്രം സംവിധാനം ചെയ്തു, ചിത്രത്തിന് മികച്ച കുട്ടികളുടെ സിനിമയ്ക്കുള്ള ജയ്പ്പൂര്‍ ഫിലിം ഫെസ്റ്റിവല്‍ പുരസ്‌കാരവും ലഭിച്ചു.

അച്ഛന്‍ മകള്‍ ബന്ധത്തെ കുറിച്ച് പറയുന്ന സിനിമയാണ് കൈക്കുട്ടയിന്‍ രാണി. ചെറുപ്പത്തില്‍ അച്ഛനെ പിരിഞ്ഞിരുന്ന തന്റെ വേദനയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് സിനിമ ചെയ്തത്. ഇപ്പോൾ അച്ഛനും അമ്മയ്ക്കും ഒപ്പം താമസിച്ചിരുന്ന വീട്ടില്‍ ഇരുന്നുകൊണ്ടാണ് ദേവയാനി തന്റെ പുതിയ തുടക്കത്തെ കുറിച്ചും, അതിന് കിട്ടിയ അംഗീകാരത്തെ കുറിച്ചു൦ സംസാരിച്ചത്. 1997 ല്‍ ഞാന്‍ ആദ്യമായി വാങ്ങിയ വീടാണിത്, അച്ഛനും അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പം ഇവിടെയാണ് താമസിച്ചിരുന്നത്.


ഇവിടെ നിന്നാണ് എന്റെ എല്ലാം തുടങ്ങിയത്. പക്ഷേ ഇന്നിപ്പോള്‍ ഇവിടെ ആരുമില്ല. അച്ഛനും അമ്മയും പോയി, ഇപ്പോള്‍ ഇവിടെ പൂര്‍ണമായും ശാന്തമാണ്. ഈ നിശബ്ദത ഞാന്‍ ഇഷ്ടപ്പെടുന്നുണ്ട് എങ്കിലും, എപ്പോഴും അച്ഛന്റെയും അമ്മയുടെയും സഹോദരങ്ങളുടെയും ശബ്ദങ്ങള്‍ ഇവിടെ കേൾക്കുന്നതുപോലെ തോന്നും, എല്ലാവരേയും മിസ് ചെയ്യും ദേവയാനി പറഞ്ഞു. എല്ലാ മേഖലയെ കുറിച്ച് പടിക്കാനും എക്‌സ്പീരിയന്‍സ് ചെയ്യാനും എനിക്കിഷ്ടമാണ്. സംവിധാനം ചെയ്യാനുള്ള തോന്നല്‍ അങ്ങനെ എത്തിയതാണ്  ദേവയാനി പറഞ്ഞു.