10 വർഷം ആയിട്ടും സിനിമ തുടങ്ങിയില്ല; ധനുഷിന് വക്കീൽ നോട്ടീസ്

20 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടൻ ധനുഷിന് വക്കീൽ നോട്ടീസ് അയച്ച് തെനാൻണ്ടൽ ഫിലിംസ്.
2016 ൽ ‘നാൻ രുദ്രൻ’ എന്ന പേരിൽ ഒരു സിനിമ ചെയ്യാൻ ധനുഷുമായി തെനാൻണ്ടൽ ഫിലിംസ് കരാറൊപ്പിട്ടിരുന്നു. എന്നാൽ 10 വർഷം പിന്നിട്ടിട്ടും ചിത്രത്തിന്റെ ഷൂട്ടിങ് ഇതുവരെ ആരംഭിച്ചിട്ടില്ല.

കരാർ പ്രകാരം ധനുഷ് തന്നെയായിരുന്നു ചിത്രം സംവിധാനം ചെയ്യേണ്ടിയിരുന്നത്. പിന്നീട് സംവിധായകനെ മാറ്റാൻ നിർമാണക്കമ്പനി തീരുമാനിച്ചു. തിരക്കഥ കൈമാറാൻ ധനുഷ് തയ്യാറായില്ലെന്നും വക്കീൽ നോട്ടീസിൽ ആരോപിക്കുന്നു. ധനുഷിന്റെ ഉറപ്പിനെത്തുടർന്ന് നാ​ഗാർജുന, എസ് ജെ സൂര്യ തുടങ്ങിയ നടൻമാർക്ക് നൽകിയ അഡ്വാൻസ് തുകയും പ്രീ-പ്രൊഡക്ഷൻ ചെലവുകളും കൂട്ടി ഏകദേശം 20 കോടി രൂപ നടന് നൽകി.

മാത്രമല്ല കരാറിലെത്തിയ ചിത്രത്തിന് ഡേറ്റ് നൽകാതെ ഇ 10 വർഷ കാലയളവിൽ മറ്റ് സിനിമകളിൽ ധനുഷ് അഭിനയിച്ചുവെന്നും സിനിമ നീണ്ടുപോകുന്നത് നിർമാണക്കമ്പനിയ്ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്നും വക്കീൽ നോട്ടീസിൽ ആരോപിക്കുന്നു.