മീനാക്ഷി സിനിമയിലേക്കോ? ഡാൻസ് പഠിച്ചിട്ടില്ല; മീനാക്ഷിയെ ഇഷ്ടമാണെന്ന് കേൾക്കുമ്പോൾ സന്തോഷം 

നടൻ ദിലീപിന്റെയും നടി മഞ്ജുവാര്യരുടെയും മകൾ മീനാക്ഷി തന്റെ സോഷ്യൽ മീഡിയയിൽ ഏതൊരു പോസ്റ്റ് ചെയ്താലും അത് പെട്ടെന്ന് തന്നെ വൈറലാവാറുണ്ട്. മാത്രമല്ല മഞ്ജുവിനെ കുറിച്ചും കമന്റ് ബോക്സിൽ സംസാരം ഉണ്ടാവും. താരപുതിയുടെ വീഡിയോകൾക്കും ചിത്രങ്ങൾക്കുമെല്ലാം ആരാധകരും ഏറെയാണ്.

ഇപ്പോഴിതാ മീനാക്ഷിയെക്കുറിച്ച് വാചാലനാകുകയാണ് ദിലീപ്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ദിലീപ് മീനാക്ഷിയെക്കുറിച്ച് സംസാരിക്കുന്നത്. മീനാക്ഷി അഭിനയത്തിലേക്ക് എത്തുമോ എന്ന ചോദ്യത്തിനും ദിലീപ് മറുപടി നൽകുന്നുണ്ട്. മീനാക്ഷി അഭിനയിക്കണമെന്ന ആ​ഗ്രഹമൊന്നും പറഞ്ഞിട്ടില്ലയെന്നും പഠിച്ചുകൊണ്ടിരിക്കുകയാണ് എന്നും അവൾ അവളുടേതായ ലോകത്തിൽ ജീവിക്കുകയാണ് എന്നും ദിലീപ് പറയുന്നു.

മീനാക്ഷിയെ ഇത്രയും ആളുകൾക്ക് ഇഷ്ടമാണെന്ന് കേൾക്കുമ്പോൾ സന്തോഷമുണ്ട് എന്നും തന്നെ ഇഷ്ടപ്പെട്ടു കൊണ്ടിരുന്നവർ മക്കളേയും ഇഷ്ടപ്പെടുന്നത് അഭിമാനവും ഉണ്ടാക്കുന്നുണ്ട് എന്നും മീനാക്ഷി ഡാൻസൊന്നും പഠിച്ചിട്ടില്ലയെന്നും പക്ഷേ അവൾ തന്നെ ഓരോന്ന് കമ്പോസ് ചെയ്തിട്ടാണ് വീഡിയോസ് ചെയ്യുന്നതെന്നും അതെല്ലാം തനിക്ക് കാണിച്ച് തരാറുണ്ട് എന്നും, അതിലെല്ലാം അഭിമാനം മാത്രമാണെന്നും മക്കളുടെ സന്തോഷമാണ് മാതാപിതാക്കളുടെ സന്തോഷമെന്നും ദിലീപ് പറയുന്നു.

അതേസമയം മീനാക്ഷിയെ എല്ലാ പ്രേക്ഷകർക്കും ഇഷ്ടമാണ്. ദിലീപിനെ പോലെ മകൾ മീനാക്ഷിക്കും നിരവധി ഫാൻസ് ഉണ്ട്. സിനിമയിലേക്ക് പ്രവേശിക്കുമോ എന്ന് എല്ലാവർക്കും സംശയവ്മുണ്ടായിരുന്നു. എന്നാൽ മറ്റു താരപുത്രിമാരിൽ നിന്ന് വ്യത്യസ്തയാണ് മീനാക്ഷി. പഠനവും കുടുംബവുമായി സമാധാനപരമായാണ് മീനാക്ഷിയുടെ ലോകം. ഈയിടെയായിരുന്നു കാവ്യയുടെ ബിസിനസിനു വേണ്ടി ആദ്യമായി ഒരു ബ്രാൻ്ഡിന്റെ മോഡലായിട്ട് മീനാക്ഷി പ്രത്യക്ഷപ്പെട്ടത്. ആ ചിത്രങ്ങൾക്ക് ഏറെ സ്വീകാര്യതയും ലഭിച്ചിരുന്നു.

എംബിബി എസ് പഠനം ഒക്കെ പൂർത്തിയാക്കി തിരക്കുകളിൽ നിന്നും ഒഴിഞ്ഞ് മോഡലിങ് പരീക്ഷണത്തിന് ഇറങ്ങിയതായിരുന്നു മീനക്ഷി. അതും കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയുടെ മോഡൽ അയായിരുന്നു മീനാക്ഷി എത്തിയത്. സോഷ്യൽ മീഡിയയയിൽ മീനാക്ഷി പങ്കിടുന്ന പോസ്റ്റുകളക്ക്ക് ഒരു സൂപ്പർ സ്റ്റാർ പങ്കുവയ്ക്കുന്ന പോസ്റ്റുകൾക്ക് കിട്ടുന്ന അത്രയും സ്വീകരണമാണ് ലഭിക്കുക. 5 ലക്ഷത്തിണ് മുകളിലാണ് മീനാക്ഷിക്ക് ഇൻസ്റ്റയിൽ ഫോള്ളോവെർസ് ഉള്ളത്.

അതേസമയം ദിലീപിനെ ഇപ്പോൾ കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളിൽ കൂടുതലായി കാണാൻ സാധിക്കാറുണ്ട്. രണ്ടാമത്തെ മകൾ മഹാലക്ഷ്മിക്കൊപ്പവും ദിലീപിന്റെ രസകരമായ വീഡിയോസ് വരാറുണ്ട്.

വേറിട്ട സിനിമകൾ ചെയ്തിട്ടുള്ള ദിലീപിന്റെ കരിയറിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു കേശുവേട്ടൻ. മാത്രമല്ല ആരും ചിന്തിച്ചിട്ടില്ലാത്ത ഊർവശി ദിലീപ് കോംബോ എല്ലാവരെയും ചിരിപ്പിക്കുകയും ചെയ്തു. കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിലേക്ക് താൻ എത്തിപ്പെട്ടതിനെക്കുറിച്ചും ദിലീപ് അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രം ആദ്യം സുരാജിനെ വെച്ച് ചെയ്യാമെന്ന് ചർച്ചകളിൽ ആലോചിച്ചിരുന്നുവെന്നും അങ്ങനെ ഒരുപാട് ചർച്ചകൾക്കൊടുവിൽ ഞാൻ ആ കഥാപാത്രത്തെ ചെയ്താൽ എങ്ങനെയിരിക്കുമെന്ന് ചിന്തിച്ചുവെന്നും അങ്ങനെയാണ് ചിത്രത്തിന്റെ സംവിധായകനായ നാദിർഷയോട് ഈ കാര്യം ചോദിക്കുന്നതെന്നും ദിലീപ് പറയുന്നു.

നീ കേശുവായിട്ട് അഭിനയിച്ചാൽ നായികയായിട്ട് ഊർവശിചേച്ചിയെ വിളിക്കാമെന്നാണ് അത് കേട്ടയുടൻ നാദിർഷ പറഞ്ഞതെന്നും അതോടെ ആദ്യം വല്ലാത്ത ആകാംഷയും ഒപ്പം സംശയവും ഉണ്ടായിയെന്നും എന്റെ സീനിയർ ആയിട്ടുള്ള ചേച്ചി എനിക്കൊപ്പം ഈ വേഷം ചെയ്യുമോ എന്ന് ചിന്തിച്ചുവെന്നും പക്ഷേ കഥ കേട്ടയുടൻ ഉർവശി ചേച്ചി ചെയ്യാമെന്ന് സമ്മതിച്ചുവെന്നും വല്ലാത്തൊരു സപ്പോർട്ട് തരുന്ന താരമാണ് ഊർവശി ചേച്ചിയെന്നും മാത്രമല്ല എല്ലാത്തിനും കൂടെ നിൽക്കുകയും ചെയ്യുമെന്നും ദിലീപ് പറയുന്നു. അതേസമയം കേശു ഈ വീടിന്റെ നാഥൻ ഒരു കോമഡി ഫാമിലി മൂവി ആണെങ്കിലും ഒരു പുതുമയുള്ള കോംബോ തന്നെയായിരുന്നു ഊർവശി- ദിലീപ് കോംബോ.