
ഓണം കളറാക്കിയിരിക്കുകയാണ് താരങ്ങളും. നടൻ ദിലീപ് കുടുംബത്തിനൊപ്പമാണ് ഓണം ആഘോഷിച്ചത്. ദിലീപിന്റെ ആഘോഷത്തിൽ ഭാര്യ കാവ്യ മാധവനും മക്കളുമുണ്ടായിരുന്നു. ഓണത്തിന് അത്ര വലിയ ആഘോഷ പരിപാടികൾ ഒന്നുമില്ലായിരുന്നു എങ്കിലും ഏറെ നാളുകൾക്കു മുന്നേ തന്നെ കാവ്യ മാധവന്റെ ലക്ഷ്യ ബുട്ടീക്കിൽ ഓണം സെയിൽ ഫോട്ടോഷൂട്ടുകൾ ആരംഭിച്ചിരുന്നു.
ബുട്ടീക്കിനു വേണ്ടി മൂത്ത മകൾ മീനാക്ഷിയായിരുന്നു മോഡലായി എത്തിയത്. മീനാക്ഷി മോഡലായി എത്തിയ ഡിസൈനുകൾക്കും പ്രത്യേകം ഫാൻസുണ്ടായി. ധാവണി ലുക്കിലും കുറച്ച് മോഡേൺ ലുക്കിലും മീനാക്ഷി എത്തിയിരുന്നു. ഇപ്പോൾ അനുജത്തി മാമാട്ടിയെ കെട്ടിപ്പിടിച്ചു കൊണ്ടുള്ള മീനാക്ഷിയുടെ ഓണ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

ചിത്രത്തിൽ മീനാക്ഷി ധരിച്ച ധാവണി സെറ്റിന്റെ മിനി വേർഷനാണ് മാമാട്ടി ധരിച്ചത്. ഇപ്പോൾ കാവ്യ മാധവന്റെ ഓൺലൈൻ ബിസിനസിസ് മോഡലായി മകൾ മഹാലക്ഷ്മിയും ചേച്ചിക്കൊപ്പം രംഗത്ത് എത്തി. അതോടെ ആരാധകരെല്ലാം ഏറെ സന്തോഷത്തിലായി. ഇത്തവണ ഓണത്തിന് എല്ലാ സ്റ്റൈൽ ഡിസൈനും ലക്ഷ്യയിലുണ്ടെന്ന് ചിത്രങ്ങളിലൂടെ വ്യക്തമാക്കിയിരിക്കുകയാണ് കാവ്യ മാധവൻ. ഈ ചിത്രത്തിനു താഴെ ഒട്ടനവധി ആളുകളാണ് സ്നേഹം അറിയിച്ച് കമന്റ് ചെയ്തിരിക്കുന്നത്.

ഇതിനു പിന്നാലെയാണ് ദിലീപ് കുടുംബത്തോടൊപ്പം ഓണാഘോഷത്തിന്റെ ചിത്രങ്ങളും പങ്കു വെച്ചത്. ആ ചിത്രങ്ങളും പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചു. മീനാക്ഷി ഇപ്പോൾ എം ബി ബി എസ് കഴിഞ്ഞു. മഹാലക്ഷ്മി ഇപ്പോൾ യു.കെ.ജിയിലാണ് പഠിക്കുന്നത്. മാമാട്ടിയെ കാണുമ്പോൾ മീനാക്ഷി ചെറുപ്പത്തിൽ ഉണ്ടായിരുന്ന പോലെയാണ് പ്രത്യക്ഷത്തിൽ തോന്നുന്നത്. ഇരുവരും തമ്മിൽ നല്ല സാമ്യമുണ്ട്. നിരവധി ആരാധകരാണ് ഇരുവരുടെയും ചിത്രത്തിന് കീഴിൽ കമന്റുകളുമായി എത്തുന്നത്.
ടു അഡോറബിൾ ക്യൂട്ടീസ് എന്ന് തുടങ്ങി നിരവധി കമന്റുകൾ വരുന്നുണ്ട്. നേരത്തെ താരപുത്രി മീനാക്ഷി സിനിമയിലേക്ക് എത്തുമോയെന്ന ചർച്ചകൾ സോഷ്യൽ മീഡിയയിലൊക്കെ ഉയർന്ന് വന്നിരുന്നു എന്നാൽ പക്ഷെ തനിക്ക് സിനിമയോട് താത്പര്യമില്ലെന്നും, തനിക്ക് ഡോക്ടറാവാനാണ് ആഗ്രഹമെന്നും മീനാക്ഷി വ്യക്തമാക്കിയിരുന്നു. അഭിനയിക്കാൻ താല്പര്യം ഇല്ലെങ്കിലും മീനാക്ഷി ഇടക്ക് തന്റെ നൃത്ത വിഡിയോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാറുണ്ട്.
മീനാക്ഷിയുടെ വീഡിയോസ് കാണുമ്പോൾ അമ്മയെ പോലുണ്ട് എന്ന കമന്റുകളാണ് കൂടുതലും വരാറുള്ളത്. എന്നാൽ മഞ്ജു വാര്യരെ പോലെ മീനാക്ഷി ശാസ്ത്രീയമായി നൃത്തം അഭ്യസിച്ചിട്ടില്ല. പക്ഷേ വീഡിയോസിൽ ഗംഭീര പ്രകടനമാണ് കാണാൻ സാധിക്കുന്നതും. മീനൂട്ടി ആദ്യമായി മോഡലായത് കാവ്യയുടെ ലക്ഷ്യക്കു വേണ്ടിയാണെങ്കിലും മോഡലിഗിൽ വളരാൻ മീനാക്ഷിക്ക് സാധിക്കും. അതേസമയം ഈ ഓണത്തിനും പതിവു പോലെ ദിലീപ് ചിത്രങ്ങളൊന്നും റിലീസ് ഉണ്ടായിരുന്നില്ല. ദിലീപിന്റേതായി അവസാനം റിലീസ് ചെയ്തത് ‘പവി കെയർ ടേക്കർ’ ആയിരുന്നു.











