
മലയാള സിനിമയില്‍ ദിലീഷ് പോത്തന് എന്ന സംവിധായകന് ഉണ്ടാക്കിയ തരംഗം ചെറുതൊന്നും അല്ല. വ്യത്യസ്തമാര്‍ന്ന തന്റെ അവതരണ ശൈലികൊണ്ട് ചെയ്ത ഓരോ സിനിമയെയും മലയാളികള്‍ക്ക് പ്രിയപ്പെട്ടതായി ഒരുക്കിയെടുത്ത സംവിധായകനാണ് അദ്ദേഹം. സംവിധാനം മാത്രമല്ല ഒരു മികച്ച നടനായും അദ്ദേഹം വെള്ളിത്തരിയില്‍ എത്തി. സിനിമ മേഖലിയെലെത്തിയതിനെ കുറിച്ച് ഒരുപാട് അനുഭവങ്ങള്‍ അദ്ദേഹം പ്രേക്ഷകരുമായി പങ്കിട്ടിട്ടുണ്ട്. എന്നാല്‍ ഒരു സിനിമ കാരണം ജീവിതം തന്നെ തീരും എന്ന രീതിയില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്.

അമിത് നായകനായി എത്തിയ ജിബൂട്ടി എന്ന സിനിമയെ കുറിച്ചായിരുന്നു ദിലീഷ് പോത്തന് പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു…ലോക്ക് ഡൗണ്‍, കൊവിഡ് കാലത്തായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. അന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ആഫ്രിക്കയില്‍ എത്തുമ്പോഴും കൊവിഡ് മൂര്‍ച്ഛിച്ചിരുന്നില്ല. ഷൂട്ട് തുടങ്ങി ദിവസങ്ങള്‍ക്കകം ലോക്ക് ഡൗണ്‍ വന്നതോടെ അണിയറപ്രവര്‍ത്തകര്‍ പ്രതിസന്ധിയിലായി. ‘അവിടെ എത്തുമ്പോള്‍ കൊവിഡ് ശക്തമായിരുന്നില്ല. കുറച്ച് ഭാഗങ്ങള്‍ ചിത്രീകരിച്ചു. അപ്പോഴാണ് ലോക്ക് ഡൗണ്‍ വന്നത്. പുറത്തിറങ്ങാന്‍ പറ്റിയിരുന്നില്ല. ഞങ്ങളെ തിരികെ നാട്ടിലെത്തിക്കാന്‍ നിര്‍മാതാവ് അടക്കം എല്ലാവരും ഒരുപാട് ശ്രമിച്ചിരുന്നു. അന്ന് കരുതിയത് ആഫ്രിക്കയില്‍ തീരും ജീവിതം എന്നാണ്. ഷൂട്ടിന് ശേഷം ആഫ്രിക്ക കാണണമെന്ന ആഗ്രഹമൊക്കെ ഉണ്ടായിരുന്നു. പക്ഷെ ലോക്ക് ഡൗണ്‍ മൂലം ഒന്നും നടന്നില്ല’ ദിലീഷ് പോത്തന് പറയുന്നു.











