
മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃസാക്ഷിയും, ജോജി തുടങ്ങി മൂന്ന് ചിത്രങ്ങളിലൂടെ തന്നെ മലയാളത്തിലെ മികച്ച സംവിധായകനായി മാറിയ ആളാണ് ദിലീഷ് പോത്തന്‍, ഇപ്പോൾ നടന്റെ പുതിയ ചിത്രം ‘ഔസേപ്പിന്റെ ഒസ്യത്ത്’ റിലീസിന് തയ്യാറെടുക്കുകയാണ്, ഈ ചിത്രത്തിൽ വിജയരാഘവന്റെ മകനായിട്ടാണ് ദിലീഷ് പോത്തൻ എത്തുന്നത്, ഇപ്പോൾ നടൻ വിജയരാഘവനെ കുറിച്ച് ദിലീഷ് പോത്തൻ പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ ശ്രദ്ധ നേടുന്നത്. കുട്ടേട്ടന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ അടിപൊളിയാണ്. ആ സമയത്ത് നമുക്ക് വളരെ സന്തോഷം തോന്നും.വിജയരാഘവനെ താൻ കുട്ടേട്ടാ എന്നാണ് വിളിക്കുന്നതെന്നും നടൻ പറയുന്നു.

അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ നല്ല കംഫേര്‍ട്ടാണെന്നും ചെറിയ കാര്യങ്ങള്‍ക്ക് പോലും അദ്ദേഹം വളരെ വലിയ എഫേര്‍ട്ട് എടുക്കും. ഞാന്‍ ഈയിടെ പല പടങ്ങളിലും കുട്ടേട്ടന്റെ കൂടെ വര്‍ക്ക് ചെയ്തിട്ടുണ്ട്, കഴിഞ്ഞ വര്‍ഷം ഇറങ്ങിയ റൈഫിള്‍ ക്ലബിലും ഞാൻ അദ്ദേഹത്തോടൊപ്പം അഭിനയിച്ചിരുന്നു. അഭിനയത്തില്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും കുട്ടേട്ടന്‍ എടുക്കുന്ന ഒരു എഫേര്‍ട്ടുണ്ട്. ഞാന്‍ അദ്ദേഹത്തോട് പേഴ്‌സണലി അതിനെ കുറിച്ചൊക്കെ ചോദിച്ചിട്ടുണ്ട്.
ഞാന്‍ ഇപ്പോള്‍ പത്തിരുപത് സിനിമകളില്‍ അഭിനയിച്ചു. ഓരോ സിനിമ കഴിയുമ്പോഴും നമുക്ക് കൗതുകം കുറഞ്ഞു വരും. നമ്മളൊക്കെ മനുഷ്യരല്ലേ. പക്ഷെ കുട്ടേട്ടന്‍ എത്രയേറെ സിനിമയില്‍ അഭിനയിച്ചു, എത്ര അച്ഛന്‍ റോളുകള്‍ അദ്ദേഹം ചെയ്തിട്ടുണ്ടെന്ന് നമുക്ക് തന്നെ അറിയാം. ഓരോ സിനിമയിലും ചെറിയ കാര്യങ്ങള്‍ പോലും വളരെ ശ്രദ്ധയോടെയാണ് അദ്ദേഹം ചെയ്യുക , ദിലീഷ് പോത്തൻ പറഞ്ഞു.












