
താൻ നടൻ ദിലീപിൻറെ കട്ട ഫാനായിരുന്നുവെന്നും തെങ്കാശി പട്ടണം സിനിമയിലേക്ക് തന്നെ കൊണ്ടുവന്നത് ദിലീപായിരുന്നുവെന്നും പറയുകയാണ് നടി ഡിംപിൾ റോസ്. നടൻ സുരേഷ്ഗോപിയുമായുള്ള ഒരു അനുഭവവും ഡിംപിൾ പങ്കുവയ്ക്കുന്നുണ്ട്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ സിനിമാ ജീവിതത്തിലെ അനുഭവങ്ങൾ ഡിംപിൾ റോസ് പങ്കിട്ടത്. ഒരു അഭിമുഖത്തിൽ ദിലീപേട്ടനെ കുറിച്ച് താൻ വാതോരാതെ സംസാരിച്ചുവെന്നും ദിലീപേട്ടന്റെ കൂടെ അഭിനയിക്കാനാണ് താല്പര്യമെന്നുമൊക്കെ അതിൽ പറഞ്ഞുവെന്നും അത് അദ്ദേഹം കാണാനിടയായി. അങ്ങനെയാണ് തെങ്കാശിപ്പട്ടണത്തിലേക്ക് തനിക്ക് ക്ഷണം വന്നതെന്നും ദിലീപേട്ടൻ പറഞ്ഞിട്ടാണ് ആ കഥാപാത്രത്തിലേക്ക് തന്നെ കാസ്റ്റ് ചെയ്തതെന്നുമാണ് ഡിംപിൾ പറയുന്നത്. ആ സിനിമയുടെ ഷൂട്ട് ഒരു ആഘോഷമായിരുന്നു. ഒരുപാട് സിനിമ താരങ്ങൾ അണിനിരന്ന ചിത്രമായിഉർന്നു തെങ്കാശി പട്ടണം. ദിലീപേട്ടനൊക്കെ തന്നോട് ഒരുപാട് സംസാരിക്കുമായിരുന്നുവെന്നും ഒരുപാട് സംസാരിച്ച് തന്നെ കൺഫർട്ടബിള്‍ ആക്കിയശേഷമാണ് തെങ്കാശി പട്ടണത്തിലെ ആ സീൻ എടുക്കുന്നതെന്നും ഡിംപിൾ പറയുന്നു.

ചിത്രത്തിലെ ഗോലുമാൽ എന്ന പാട്ട് എടുക്കുമ്പോൾ തങ്ങൾ എല്ലാവരും ഉണ്ടായിരുന്നുവെന്നും അടുത്തിടെ സുരേഷേട്ടനെ കണ്ടപ്പോൾ അദ്ദേഹം തന്നെ തിരിച്ചറിഞ്ഞു സംസാരിച്ചുവെന്നും തന്നെ മറന്നിട്ടില്ലായെന്നും ഡിംപിൾ പറയുന്നു. ബ്ലാക്ക് കാറ്റ്സ് എന്ന ചിത്രത്തിലും താൻ സുരേഷേട്ടനൊപ്പം അഭിനയിച്ചിട്ടുണ്ട്. ആര്ടിസ്റ് എന്നതിലുപരി വ്യക്തിപരമായി തനിക്ക് വലിയ ഇഷ്ടമാണ് സുരേഷ് ഗോപിയെ എന്നും അദ്ദേഹത്തിന്റെ മകൾ ലക്ഷ്മിയുടെ മരണത്തിനുശേഷം അദ്ദേഹം മോളുമായി കണക്ട് ചെയ്ത് തന്നോട് സ്നേഹം കാണിക്കുമായിരുന്നുവെന്നും അദ്ദേഹം തൃശൂരിൽ വിജയിച്ചുവെന്നറിഞ്ഞപ്പോൾ തനിക്ക് ഭയങ്കര സന്തോഷമായെന്നും ഡിംപിൾ പറയുന്നു. ഒപ്പം തെങ്കാശി പട്ടണം സിനിമയുടെ ലൊക്കേഷനിൽ വെച്ചുണ്ടായ ഒരു അനുഭവവും ഡിംപിൾ പങ്കുവയ്ക്കുന്നു. തെങ്കാശിപ്പട്ടണത്തിലെ ഗോലുമാൽ പാട്ടിന്റെ ഷൂട്ട് രാത്രിയിലായിരുന്നു. ആ സമയത്ത് താൻ മമ്മിയുടേയോ പപ്പയുടേയോ ആരുടേയോ മടിയിൽ കിടന്ന് ഉറങ്ങുകയാണ്. അത് കണ്ട് വന്ന് സുരേഷ് അങ്കിൾ ഇങ്ങനെയാണോ മോളെ ഉറക്കുന്നത് എന്ന് ചോദിച്ചുകൊണ്ട് മമ്മിയെ വഴക്ക് പറഞ്ഞുവെന്നും ആ കൊച്ചിന് കഴുത്ത് വേദനെയെടുക്കും തലയിണ നൽകാൻ പറഞ്ഞുവെന്നും ശേഷം അദ്ദേഹം ആരോടോ പറഞ്ഞ് ഒരു തലയിണ സംഘടിപ്പിച്ച് അതിൽ തന്നെ കിടത്തിയെന്നും ടിപ്ളെ പറയുന്നു.

അദ്ദേഹത്തിന്റെ മോളെ കാണുന്നപോലെയാണ് തന്നെ കാണുമ്പോൾ തോന്നുന്നതെന്നും അതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും അദ്ദേഹം പിന്നീട് വന്ന് പറഞ്ഞുവെന്നും ഡിംപിൾ പറയുന്നു. മാത്രമല്ല മൂന്ന് വയസ് മുതൽ പതിനെട്ട് വയസുവരെ ക്യാമറയ്ക്ക് മുമ്പിലായിരുന്നു തന്റെ ജീവിതം എന്നാണ് ഡിംപിൾ അഭിനയ ജീവിതത്തെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്. ഇന്നും ഡിംപിളിന്റെ കരിയറിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് തെങ്കാശിപ്പട്ടണത്തിലെ കുട്ടിയുടെ റോളാണ്. കുട്ടിയായിരുന്നപ്പോൾ തന്നെ സിനിമ ഫീൽഡ് നിർത്തിയതിനാൽ ആളുകളുടെ മനസിൽ ഇപ്പോഴും ഞാൻ ആ കുട്ടിയായി തന്നെയാണുള്ളത് എന്നും യുട്യൂബിലൂടെ ഡെലിവറി സ്റ്റോറിയൊക്കെ പങ്കുവെച്ചശേഷമാണ് കുറച്ച് പേരെങ്കിലും താൻ വലുതായി എന്നുള്ള കാര്യം ഉൾക്കൊള്ളുന്നത് എന്നും ആർട്ടിസ്റ്റ് എന്ന രീതിയിൽ അല്ല ആളുകൾ തന്നെ ഇപ്പോൾ തിരിച്ചറിയാറുള്ളത് എന്നും നേരിട്ട് കാണുമ്പോൾ തന്നെ കുറിച്ച് അല്ല തന്റെ മകൻ പാച്ചുവിനെ കുറിച്ചാണ് ആളുകൾ വിശേഷങ്ങൾ തിരക്കാറുള്ളതെന്നും തനിക്ക് സന്തോഷവും അത് തന്നെയാണെന്നും ഡിംപിൾ പറയുന്നു. മാത്രമല്ല താരമായി അറിയപ്പെടാത്തതിൽ വിഷമമില്ലയെന്നും ആഗ്രഹിച്ച് സിനിമയിലേക്ക് വന്ന ആളല്ല താനെന്നും സീരിയൽസ് ചെയ്യാൻ തനിക്ക് ഇഷ്ടമായിരുന്നു.

പിന്നീട് അത് നിർത്തിയപ്പോഴും തനിക്ക് സങ്കടം തോന്നിയില്ലയെന്നും ഇപ്പോൾ താൻ എന്താണോ അതിൽ താൻ ഹാപ്പിയാണ് എന്നും ഡിംപിൾ പറയുന്നു. ആദ്യം താൻ പരസ്യത്തിലാണ് അഭിനയിച്ചതെന്നും നടി ലെനക്കൊപ്പമായിരുന്നു ആ പരസ്യമെന്നും താൻ അഭിനയിച്ച വീഡിയോ ഇപ്പോൾ കാണുമ്പോൾ ചമ്മലാണ് തോന്നാറെന്നും പതിനെട്ട് വയസിലാണ് താൻ മോഹൻലാൽ ചിത്ര കാസിനോവയിൽ അഭിനയിച്ചതെന്നും തെങ്കാശിപ്പട്ടണത്തിലെ തന്റെ സീൻ വെച്ച് ട്രോളുകൾ കാണുമ്പോൾ സന്തോഷം തോന്നാറുണ്ടെന്നുമൊക്കെ അഭിമുഖത്തിൽ ഡിംപിൾ സംസാരികുനുണ്ട. അതേസമയമാ സിനിമയിലും സീരിയലിലുമൊക്കെയായി സജീവമായിരുന്നു ഡിംപിള്‍ റോസ്. ബാലതാരമായാണ് ഡിംപിള്‍ തുടക്കം കുറിച്ചത്. വിവാഹത്തോടെയാണ് അഭിനയത്തിൽ നിന്നും ഡിംപിൾ ബ്രെക്ക് എടുക്കുന്നത്. തന്റെ യുട്യൂബ് ചാനലുമായി സജീവമാണ് ഡിംപിളും നാത്തൂൻ ഡിവൈനും. ഇവര്‍ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇന്ന് രണ്ടര വയസുകാരന്റെ അമ്മയും യുട്യൂബറുമാണ് ഡിംപിൾ റോസ്.











