
ജയറാം നായകനായി എത്തിയ സിനിമയായിരുന്നു കാവടിയാട്ടം. അനിയന്‍ സംവിധാനം ചെയ്ത സിനിമയില്‍ ജഗതി ശ്രീകുമാര്‍, സിദ്ധീഖ്, സുചിത്ര, സിന്ദുജ, കല്‍പ്പന,ഇന്ദ്രൻസ് എന്നിവരായിരുന്നു മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. ഈ ചിത്രത്തിലെ ഹാസ്യ രംഗങ്ങൾ ഇപ്പോളും പ്രേക്ഷകർ ആസ്വദിക്കാറുണ്ട്. സ്‌ക്രീനില്‍ കണ്ട് ചിരിച്ച പല രംഗങ്ങളും ചിത്രീകരിച്ചതിന് പിന്നില്‍ മറക്കാനാകാത്ത അനുഭവങ്ങളുണ്ട് എന്ന് പറയുകയാണ് സംവിധയകാൻ അനിയൻ. ഒരു രംഗത്തിന്റെ ചിത്രീകരണത്തിനിടെ ജയറാമിന്റെ ചവിട്ടു കൊണ്ട ഇന്ദ്രന്‍സ് ഇപ്പോഴും വേദന അനുഭവിക്കുന്നു എന്ന് പറയുകയാണ് അനിയൻ, മുൻപ് ചെയ്യ്ത ഒരു അഭിമുഖത്തിലാണ് സംവിധായകൻ ഈ കാര്യം പറയുന്നത്.

അമ്പിളി ചേട്ടന്‍ ഇന്ദ്രന്‍സിന്റെ ചായക്കടയില്‍ വന്നിരിക്കുന്ന ഒരു സീനുണ്ട്. ആ സമയം ജയറാം ഓടി വരും. തൂക്കിയിട്ടിരുന്ന കുലയില്‍ നിന്നും ഒരു പഴം എടുത്തു തിന്നും. ഇന്ദ്രന്‍സ് എന്തോ ചോദിക്കുമ്പോള്‍ ജയറാം ചവിട്ടുന്നതാണ് ഈ സീന്‍. അന്ന് ഇന്ദ്രന്‍സ് അഭിനയിച്ചു തുടങ്ങിയിട്ടേയുള്ളൂ. ചവിട്ടുന്നതിന് ഒരു ലെങ്ത് ഉണ്ട്. ഫൈറ്റ് ചെയ്യുന്നതില്‍ ഒരു ലെങ്ത് ഉണ്ട്. അതൊരു നൊടിയിടെ മാറിയാല്‍ പോലും പരുക്ക് പറ്റും. അങ്ങനെ പല ആര്‍ട്ടിസ്റ്റുകള്‍ക്കും അടി കൊണ്ടിട്ടുണ്ട് സംവിധായകൻ പറയുന്നു.
റിഹേഴ്സൽ എടുത്തിട്ടാണ് ചെയ്യുന്നത് ,എന്നാൽ ഇന്ദ്രൻസ് അൽപ്പം മാറിപ്പോയി, ജയറാമിന്റെ ചവുട്ട് കൊണ്ടു. ഇപ്പോഴും ഇന്ദ്രന്‍സ് വര്‍ഷാവര്‍ഷം ആയുര്‍വേദ ചികിത്സ ചെയ്യുന്നുണ്ട്. ഒട്ടും പ്രതീക്ഷിക്കാതെ നല്ല ചവുട്ട് തന്നെയാണ് കിട്ടിയത്. ജയറാമിന്റെ കാലിന് ഭയങ്കര നീളമാണ്. ഇന്ദ്രസ് പക്ഷെ അക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. പിന്നീടാണ് പറയുന്നത്. ഈയ്യടുത്ത് അവാര്‍ഡ് കിട്ടിയപ്പോള്‍ ഞാന്‍ വിളിച്ചിരുന്നു. അപ്പോഴാണ് പറഞ്ഞത് ഇപ്പോഴും ആ വേദനയുണ്ടെന്നും പറഞ്ഞു അനിയൻ പറയുന്നു.












