
‘ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്’ എന്ന വിനയന് ചിത്രത്തിലൂടെയാണ് നടൻ ജയസൂര്യ ആദ്യമായി നായകനായി മാറുന്നത്. കാവ്യാമാധവനും ജയസൂര്യയും ഊമയായി അഭിനയിച്ച ചിത്രം വലിയ ഹിറ്റുമായി . എന്നാൽ ദോസ്ത്, പത്രം അടക്കമുള്ള ഹിറ്റ് ചിത്രങ്ങളില്‍ താരം മുഖം കാണിച്ചിട്ടുണ്ട്.
ആദ്യ നായക ചിത്രം വന്‍വിജയമായി മാറിയതോടെ ജയസൂര്യ എന്ന നടനെ മലയാളി പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോഴിതാ ഊമപ്പെണ്ണിന് ഉരിയാടാ പയ്യനും മുമ്പ് ‘കാലചക്രം’ എന്ന ചിത്രത്തില്‍ അവസരം ചോദിച്ച് എത്തിയ ജയസൂര്യയെക്കുറിച്ച് ഓർക്കുകയാണ് സംവിധായകന് ജോമോന്.
ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലചക്രത്തിന്റെ വർക്ക് നടന്നുകൊണ്ടിരിക്കുമ്പോള്‍ എറണാകുളത്തെ ഹൈവെ ഹോട്ടലിലെ ഞങ്ങളുടെ മുറിയില്‍ വന്ന് ജയസൂര്യ ചാന്‍സ് ചോദിച്ചു. അന്നേ നല്ല ചുള്ളനായിരുന്നു അല്‍ കാണാൻ . അപ്പോൾ ചിത്രത്തിലെ ഒരു വേഷത്തിലേക്ക് ആളെ റെഡിയായിട്ടുമില്ല. എങ്കിലും താന്‍ പറയാമെന്ന് ജയസൂര്യയോട് പറഞ്ഞെങ്കിലും അദ്ദേഹം വിടുന്നില്ല. അങ്ങനെ ഞങ്ങള്‍ നേരെ സംവിധായകന്റെ മുന്നിലേക്ക് എത്തിയെന്നും സംവിധായകന് നോക്കുമ്പോള്‍ നാളെ എടുക്കേണ്ട ഒരു സീനിലെ വേഷത്തിലേക്ക് ആളെ റെഡിയായിട്ടില്ല. അപ്പോള്‍ ഞാന്‍ ജയസൂര്യയെ ചൂണ്ടിക്കാണിച്ച് ഇയാള്‍ ഓക്കെയല്ലേ എന്ന് ചോദിച്ചു. അതോടെ ഓക്കെയെന്നായിരുന്നു സംവിധായകന്റെ മറുപടിയെന്നും താഴെ വന്ന് ജയസൂര്യയുടെ ഫോണ്‍നമ്പറും അഡ്രസുമൊക്കെ വാങ്ങിച്ച് കണ്‍ട്രോളറുടെ അടുത്ത് കൊടുത്ത് നാളെ ഇദ്ദേഹത്തെ വിളിച്ചോളൂ എന്ന് പറഞ്ഞുവെന്നും ജോമോൻ പറയുന്നു.

ആ സിനിമയില്‍ ജയസൂര്യ നല്ല രീതിയില്‍ തന്നെ അഭിനയിച്ചു. എന്നാൽ ആ സംവിധായകന് വെറുതെ ഒന്നുകൂടെ എടുക്കാം എന്ന് പറഞ്ഞുകൊണ്ടിരുന്നു. ചില സംവിധായകന്മാർ അങ്ങനെയാണ്. പുതിയ പിള്ളേരെ വെച്ച് പടം എടുക്കുമ്പോള്‍ എത്ര നന്നായി അഭിനയിച്ചാലും പോരാ എന്ന ചിന്ത വരും. അങ്ങനെ ജയസൂര്യ അഞ്ച് ആറ് ടേക്ക് എടുക്കേണ്ടി വന്നുവെന്നും രണ്ടാമത്തെ ടേക്കില്‍ തന്നെ താന്‍ സംവിധായകന്റെ ചെവിയില്‍ പോയി ഇത് ഓക്കെയല്ലേ എന്ന് ചോദിച്ചിരുന്നു. തങ്ങൾക്ക് വേണ്ട രീതിയിലായിരുന്നു അദ്ദേഹം അഭിനയിച്ചത്. എന്നാലും സംവിധായകന് വീണ്ടും എടുക്കാന്‍ പറയുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്.
35 ഓളം സംവിധായകന്മാരോടൊപ്പം ഞാന്‍ പ്രവർത്തിച്ചിട്ടുണ്ട്. ഓരോരുത്തർക്കും വ്യത്യസ്തമായ സ്വഭാവമാണ്. മാത്രമല്ല മാനസികമായി ഇഷ്ടപ്പെട്ട ഒരുപാട് സംവിധായകന്മാരുണ്ട് എന്നും ശശി മോഹന്‍, തമ്പി കണ്ണന്താനം, സംഗീത് ശിവന്, എന്നിവരെയെല്ലാം വലിയ ഇഷ്ടമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
അതേസമയം ജയസൂര്യ മിമിക്രിയിലൂടെയാണ് കലാരംഗത്ത് കടന്നുവരുന്നത് . ശേഷം ടിവി ചാനലിൽ അവതാരകനായി പിന്നീട് അഭിനയത്തിലേക്ക് കടന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടായിരുന്നു സിനിമയിൽ തുടക്കം. 1995-ൽ ത്രീമെൻ ആര്‍മി എന്ന സിനിമയിലൂടെയിൽ ആദ്യമായി അഭിനയിച്ചു തുടങ്ങിയത്. എന്നാൽ കുറച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ട വേഷം ലഭിച്ചത് പത്രം, ദോസ്ത് സിനിമകളിലായിരുന്നു. 2002 ല്‍ വിനയന് സംവിധാനം ചെയ്ത ‘ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യന്‍’ എന്ന സിനിമ ജയസൂര്യയ്ക്ക് ബ്രേക്കായി. പിന്നീട് രണ്ട് പതിറ്റാണ്ടിലേറെ ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങളിലൂടെ താരം വിസ്മയിപ്പിച്ചു.
ജയസൂര്യയുടെ കരിയറിലെ ഏറ്റവും മികച്ച വേഷകനലിലൊന്നാണ് ‘ആട്’ എന്ന ചിത്രത്തിലെ ഷാജി പാപ്പൻ . ഇപ്പോൾ ചിത്രത്തിന്റെ മൂന്നാം ഭാഗം ഉടൻ ആരംഭിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട് . ഇന്ന് മലയാള സിനിമയിലെ മുൻ നിര താരങ്ങളിൽ ഒരാളാണ് ജയസൂര്യ.











