
മലയാളത്തിന്റെ എക്കാലത്തേയും പ്രിയപ്പെട്ട സംവിധായകനാണ് ലാല്‍ ജോസ്. ഇന്ന് മലയാള സിനിമയില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന ഒരുപാട് അഭിനേതാക്കളെ സിനിമയിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയ ക്രെഡിറ്റും ലാല്‍ ജോസിന്റെ പേരിലുണ്ട്. ഇപ്പോഴിതാ ഒരു പ്രമുഖ മാസികയില്‍ അദ്ദേഹം നല്‍കിയിരിക്കുന്ന അഭിമുഖത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. മലയാളത്തില്‍ ഇപ്പോള്‍ സജീമായതും അല്ലാത്തവരുമായ നായികമാര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ആണ് സംവിധായകന്‍ ഉത്തരം പറഞ്ഞിരിക്കുന്നത്.

അതില്‍ നടി കാവ്യാ മാധവന്‍ ചോദിച്ച ചോദ്യവും അതിന് ലാല്‍ ജോസ് നല്‍കിയ ഉത്തരവുമാണ് വൈറലായി മാറുന്നത്. ‘പൂക്കാലം വരവായി’ എന്ന സിനിമയില്‍ ഞാന്‍ അഭിനയിക്കാന്‍ വരുമ്പോള്‍ ലാലുച്ചേട്ടന്‍ ബാച്ചിലറാണ്. പിന്നെ, കാണുമ്പോള്‍ ഭര്‍ത്താവിന്റെ റോളില്‍. മൂത്തമകള്‍ ലച്ചു ഉണ്ടായിക്കഴിഞ്ഞ് വീട്ടില്‍ പോയപ്പോള്‍ അച്ഛന്‍ ഭാവം. പിന്നെ, അമ്മായി അച്ഛനായി ഇപ്പോള്‍ അപ്പൂപ്പനും. ഈ മാറ്റത്തെക്കുറിച്ചു പറയാമോ? എന്നായിരുന്നു കാവ്യാ മാധവന്റെ ചോദ്യം. ഇതിന് ലാല്‍ ജോസ് നല്‍കിയ മറുപടി വായിക്കാം…

കഴിഞ്ഞ ദിവസങ്ങളില്‍ മകന്റെയും അച്ഛന്റെയും അപ്പൂപ്പന്റെയും റോളില്‍ ഒരുമിച്ച് ആശുപത്രിയില്‍ നില്‍ക്കേണ്ട സാഹചര്യം എനിക്കുണ്ടായി. എന്റെ അച്ഛന്‍ ആശുപത്രിയിലായിരുന്നു. ആ സമയത്തു തന്നെ മകളെ പ്രസവത്തിനായി അഡ്മിറ്റ് ചെയ്തു. ഒരിടത്ത് അച്ഛന്‍ സീരിയസായി കിടക്കുന്നതോര്‍ത്തുള്ള മകന്റെ വേവലാതി. ഒപ്പം മകളുെട അവസ്ഥയോര്‍ത്ത് അച്ഛന്‍ എന്ന നിലയ്ക്കുള്ള ടെന്‍ഷന്‍. അപ്പൂപ്പനായ ശേഷം ഒരു ദിവസമേ എല്ലാവരോടുമൊപ്പം നില്‍ക്കാനായുള്ളൂ.

ഞാന്‍ അപ്പച്ചന്റെ അടുത്തേക്ക് പോയി, പേരക്കിടാവിന്റെ ഫോട്ടോയും വിഡിയോയും കാണിച്ചു കൊടുത്തു. അപ്പച്ചന് അവനെ കാണാനാകണം എന്നത് എന്റെ പ്രാര്‍ഥനയായിരുന്നു. എന്റെ മക്കളുടെ കുട്ടിക്കാലം അവര്‍ക്കൊപ്പം ചെലവഴിക്കാന്‍ ആയിട്ടില്ല. പേരക്കുട്ടിക്കൊപ്പം കുറച്ചു കാലം ചെലവഴിക്കണം, കുറച്ചു ചിത്രങ്ങള്‍ എടുക്കണം. അതൊക്കെയാണ് ആഗ്രഹം എന്നാണ് അദ്ദേഹം പറയുന്നത്.











