
പ്രശസ്ത സംവിധായകന്‍ എം മോഹന്‍ വേദിയില്‍ കുഴഞ്ഞു വീണു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആളുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശന വേളയിലായിരുന്നു സംഭവം. തൈക്കാട് ഗണേശത്തില്‍ നടന്ന പ്രകാശനച്ചടങ്ങില്‍ പ്രസംഗം കഴിഞ്ഞ് തിരികെ കസേരയിലേക്ക് മടങ്ങിയ മോഹന് ദേഹാസ്വാസ്ഥ്യമുണ്ടായി. ഉടന്‍ തന്നെ അദ്ദേഹത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചലച്ചിത്ര അക്കാദമി നിര്‍മിച്ച് കെ. ജയകുമാര്‍ സംവിധാനം ചെയ്ത ‘എം.കൃഷ്ണന്‍ നായര്‍-എ ലൈഫ് ഇന്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ്’ ഡോക്യുമെന്ററിയുടെ പ്രദര്‍ശനോദ്ഘാടന വേദിയിലായിരുന്നു കുഴഞ്ഞുവീണത്.

തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്നാണ് അദ്ദേഹം കുഴഞ്ഞ് വീണത്.
തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിനെ വെന്റിലേറ്ററിലേക്ക് മാറ്റി. ശാലിനി എന്റെ കൂട്ടുകാരി, ഇസബെല്ല, വിടപറയും മുന്‍പേ, തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തത് എം മോഹനാണ്.











