ആ സിനിമയുടെ ക്ലൈമാക്സ് മാറ്റണമെന്ന് മമ്മൂക്ക പറഞ്ഞു! എന്നാൽ ശ്രീനിയേട്ടൻ പറഞ്ഞതോടെ അദ്ദേഹം സമ്മതിച്ചു; ‘കഥ പറയുമ്പോൾ’ ചിത്രത്തെക്കുറിച്ചു സംവിധായകൻ എം മോഹനൻ

പ്രേക്ഷക പ്രിയങ്കരമായ ചിത്രങ്ങളിൽ ഒന്നാണ് ‘കഥ പറയുമ്പോൾ’ ഇപ്പോൾ ചിത്രത്തിനെ കുറിച്ച് സംവിധായകൻ എം മോഹനൻ പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. സിനിമയിലെ ഏറ്റവും പ്രധാന ആകർഷണ ഘടകം ക്ലെെമാക്സിലെ വൈകാരിക രം​ഗമായിരുന്നു. ഈ സീൻ കരയാത്ത പ്രേക്ഷകർ ചുരുക്കമാണ്. ശ്രീനിവാസൻ ആയിരുന്നു ഈ ചിത്രത്തിന്റെ തിരകഥ. ആദ്യം മറ്റൊരു സിനിമയായിരുന്നു താൻ ആലോചിച്ചത്. എന്നാൽ കഥയെഴുതി വന്നപ്പോൾ അത് ഒരു സാധാരണ സ്ക്രിപ്റ്റായി. ചിലപ്പോൾ പടം നന്നാകുമായിരിക്കും, എം മോഹനൻ പറയുന്നു.


ഒന്ന് രണ്ട് ദിവസത്തെ ഞാനും ശ്രീനിയേട്ടനും തമ്മിലുള്ള ചർച്ചയ്ക്ക് ശേഷം ഒരു അമച്വർ നാടകത്തിന്റെ കഥ എന്നോട് ശ്രീനിയേട്ടൻ പറഞ്ഞു. അതിനിടെ ശ്രീനിയേട്ടൻ എന്നെ വിളിച്ചു. മറ്റാെരു ആശയം മനസിലുണ്ടെന്ന് പറഞ്ഞു. ഈ കഥയുടെ അവസാനം മാത്രമേ മനസിലുള്ളൂ എന്ന് പറഞ്ഞു. കഥ പറഞ്ഞപ്പോൾ നല്ല ഫീൽ തോന്നി. ഈ കഥ ചെയ്യാമെന്ന് തീരുമാനിച്ചു.മമ്മൂട്ടിയില്ലെങ്കിൽ ഈ പടമില്ല. അ​ദ്ദേഹം ഉറപ്പായും ചെയ്യുമെന്ന് ഞാൻ പറഞ്ഞു.

ഭാ​ർ​ഗവ ചരിതം സിനിമയുടെ സെറ്റിൽ വെച്ച് ശ്രീനിയേട്ടൻ മമ്മൂക്കയോട് കഥ പറഞ്ഞു. അങ്ങനെ അദ്ദേഹം ചെയ്യാമെന്ന് പറയുകയും ചെയ്യ്തു.  ക്ലൈമാക്സ് രംഗത്തിൽ എല്ലാവരും കരയുകയായിരുന്നു. ഫിലിമിലാണ് ഷൂട്ട് ചെയ്തത്. മൂന്ന് നാല് ഷോട്ടൊക്കെ കാര്യമായി മാർക്ക് ചെയ്തു. പ്രസംഗം കഴിഞ്ഞപ്പോഴാണ് കട്ട് പറയുന്നത്. അത് മാറ്റിയെടുക്കണം, കുറച്ച് ഇമോഷൻ കൂടിപ്പോയെന്ന് പറഞ്ഞു. കേട്ടിട്ട് ഞങ്ങളെല്ലാവരും കരഞ്ഞെന്ന് ഞാൻ പറഞ്ഞു. അത് ശരിയാകില്ല, മാറ്റിയെടുക്കണം എന്ന് അദ്ദേഹം പറഞ്ഞു, എന്നാൽ പിന്നീട് ശ്രീനിയേട്ടൻ നിർബന്ധിച്ച് നന്നായിട്ടുണ്ടെന്ന് പറഞ്ഞപ്പോഴാണ് മമ്മൂക്ക സമ്മതിച്ചത്.