മോഹൻലാൽ ഇനിയും സൈന്യത്തിൽ തുടരാൻ അർഹനല്ല; മോഹൻലാലിനെതിരെ സംവിധായകൻ രാമസിംഹൻ

എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളെ തുടർന്ന് നടൻ മോഹൻലാലിനെതിരെ സംവിധായകന്‍ രാമസിംഹൻ, മോഹന്‍ലാല്‍ സൈന്യത്തില്‍ തുടരാന്‍ ഇനി അര്‍ഹനല്ലെന്നാണ് രാമസിംഹന്‍ പറയുന്നത്. തന്റെ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് രാമസിംഹൻ ഈ കാര്യം വെളിപ്പെടുത്തിയത്. പറഞ്ഞു കേട്ടത് പ്രകാരം മോഹൻലാൽ ഭാരതീയ സൈന്യത്തിന്റെ ഭാഗമായി ഇനി തുടരാൻ പാടില്ല’സംവിധായകൻ കുറിച്ച്.2009–ലാണ് ഇന്ത്യന്‍ സൈന്യം മോഹന്‍ലാലിന് ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയത്.

1921 പുഴ മുതൽ പുഴ വരെ ഒരുക്കിയ സംവിധായകനാണ് രാമസിംഹൻ എന്ന പേര് സ്വീകരിച്ച അലി അക്ബർ. അതേസമയം, എമ്പുരാൻ സിനിമയുടെ സെൻസറിംഗുമായി ബന്ധപ്പെട്ട് ബിജെപിയിൽ അഭിപ്രായവ്യത്യാസമുണ്ടെന്നാണ് റിപ്പോർട്ടുകൾ. സെൻസർ ബോർഡിലെ ആർഎസ്എസ് നോമിനികൾക്ക് ഇക്കാര്യത്തിൽ വീഴ്ച പറ്റിയെന്ന് ബിജെപി ആരോപിച്ചു. തപസ്യ ജനറൽ സെക്രട്ടറി ജി.എം. മഹേഷ് ഉൾപ്പെടെ നാല് പേർ സെൻസർ ബോർഡ് കമ്മിറ്റിയിലുണ്ട്.

ഇവർക്ക് വീഴ്ച പറ്റിയെന്ന് രാജീവ് ചന്ദ്രശേഖർ കോർ കമ്മിറ്റിയിൽ സൂചിപ്പിച്ചു, എന്നാൽ ബിജെപി നോമിനികൾ സെൻസർ ബോർഡിൽ ഇല്ലെന്ന് കെ. സുരേന്ദ്രൻ വ്യക്തമാക്കി. മാർച്ച് 27 നെ ആയിരുന്നു പൃഥ്വിരാജ് സംവിധാനം ചെയ്യ്ത മോഹൻലാൽ ചിത്രം എമ്പുരാൻ തീയിട്ടറുകളിൽ റീലിസ് ആയത്. ചിത്രം ഇപ്പോൾ ഗംഭീര പ്രേഷക പ്രതികരണം നേടി മുന്നേറുകയാണ്,