
വാഴ 2വിലെ ബെന്നി ബ്രോ ആൾ ചില്ലറക്കരനല്ല എണ്‍പതുകളിലും തൊണ്ണൂറുകളിലും നായകനൊപ്പം നിന്ന വില്ലനായിരുന്നു ഡിസ്കോ രവീന്ദ്രന് എന്നറിയപ്പെടുന്ന രവീന്ദ്രന്.
ചെറുപ്പത്തിൽ പാട്ടും ഡാൻസുമൊക്കെ ആയിരുന്നു രവീന്ദ്രന് ഇഷ്ടമെങ്കിലും എംജിആര്‍ സിനിമകളുടെ ആരാധകനായ രവീന്ദ്രന് കൂടുതലിഷ്ടം ഇടിപടങ്ങൾ ആയിരുന്നു. ആ ഇടി പടങ്ങളെല്ലാം അദ്ദേഹത്തെ സ്വാധീനിച്ചു.
സ്കൂളിലൊക്കെ പ്രശ്നമുണ്ടാക്കി ടി സി വാങ്ങി പോകേണ്ടി വന്നിട്ടുണ്ട്. അതേസമയം മദ്രാസിലെ മകന് എന്ന ചിത്രത്തിന് ശേഷമാണ് രവീന്ദ്രന് വില്ലന്‍ വേഷങ്ങള്‍ വന്നു തുടങ്ങിയത്. അവിടെ നിന്നിങ്ങോട്ട് വളരെ ക്രൂരനായ വില്ലന്‍ വേഷങ്ങളായി രവീന്ദ്രനെ തേടിയെത്തി.
‘പപ്പയുടെ സ്വന്തം അപ്പൂസ്’ എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിന് ശേഷം പല അമ്മമാരും രവീന്ദ്രനെ പ്രാകി. രവീന്ദ്രന്റെ ‘അമ്മ ഡോക്ടറാണ്, പലരും അമ്മയോട് ചെന്ന് നിങ്ങളുടെ മോന് എന്ത് ക്രൂരനാണ് എന്ന് ചോദിക്കുമ്പോള്‍ അമ്മ കരഞ്ഞിട്ടുണ്ടെന്നും ഒരു അഭിമുഖത്തിൽ രവീന്ദ്രൻ പറയുന്നുണ്ട്.











