
തമിഴ് നടനും, സംഗീത സംവിധായകനുമായ ജി വി പ്രകാശ് കുമാർ തന്റെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചു എന്നുള്ള വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നത്, ഗായിക സൈന്ധവി ആയിരുന്നു നടന്റെ ഭാര്യ, ഇരുവരും തങ്ങളുടെ 11 വര്ഷത്തെ ജീവിത ബന്ധം അവസാനിപ്പിച്ചു എന്നും, ഇത് തങ്ങളുടെ ഉറച്ച തീരുമാനമെന്നും പറയുന്നു, ഈ കാര്യം സോഷ്യൽ മീഡിയയിലൂടെ ആണ് ഇരുവരും അറിയിച്ചിരിക്കുന്നത്

സുദീര്‍ഘമായ ആലോചനകള്‍ക്കിപ്പുറം, 11 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കാന്‍ ഞാനും ജി വി പ്രകാശും ചേര്‍ന്ന് തീരുമാനിച്ചിരിക്കുന്നു. പരസ്പര ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് ഞങ്ങള്‍ ഇരുവരുടെയും മനസമാധാനവും ഉന്നമനവും ലക്ഷ്യമാക്കിയുള്ള തീരുമാനമാണ് ഇത്. ഏറെ വ്യക്തിപരമായ ഈ മാറ്റത്തിന്‍റെ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മനസിലാക്കാനും മാനിക്കാനും മാധ്യമങ്ങളോടും സുഹൃത്തുക്കളോടും ഞങ്ങള്‍ അപേക്ഷിക്കുന്നു.ഇത് ഞങ്ങൾ എടുക്കുന്ന മികച്ച തീരുമാനമെന്നും അത് നിങ്ങൾ മനസിലാക്കണമെന്നും സൈന്ധവി കുറിച്ച്

ഇതുപോലെ ജി ബ്വ പ്രകാശും ഒരു കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്, ഇരുവർക്കും ഒരു മകൾ കൂടി ഉണ്ട്, 2013 ൽ ആയിരുന്നു ഇരുവരുടെയും വിവാഹം, നിരവധി തമിഴ് ചിത്രങ്ങളിൽ അഭിനയിക്കുകയും, നിരവധി ഹിറ്റ് ഗാനങ്ങൾ ചിട്ടപ്പെടുത്തുകയും ചെയ്യ്തിട്ടുണ്ട് പ്രകാശ് കുമാർ












