
ടെലിവിഷൻ താരങ്ങളായ ദിവ്യ ശ്രീധറും ക്രിസ് വേണുഗോപാലും വിവാഹിതരായത് സോഷ്യൽ മീഡിയയിൽ ഇതിനോടകം ചർച്ചയായിട്ടുണ്ട്. പരമ്പരാഗത ചടങ്ങുകളോടെ ഇന്നലെ ഗുരുവായൂരിൽ വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് ഇരുവരുടെയും വിവാഹം നടന്നത്.
‘പത്തരമാറ്റ്’ സീരിയൽ ലൊക്കേഷനിൽ വെച്ചാണ് ദിവ്യ ശ്രീധർ ക്രിസ് വേണുഗോപാലുമായി പരിചയപ്പെടുന്നത്. തുടർന്ന് വിവാഹാലോചന നടന്നു. വിവാഹത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ പല അഭിപ്രായങ്ങൾ വന്നു. നിരവധി പേർ ഇവർക്ക് ആശംസകൾ അറിയിച്ചപ്പോൾ ചിലർ ദമ്പതികളെ പരിഹസിച്ചു.
ക്രിസ് വേണുഗോപാൽ പ്രായമുള്ളയാളാണെന്ന് പറഞ്ഞാണ് ഇദ്ദേഹത്തിനെതിരെ കൂടുതൽ കുറ്റപ്പെടുത്തലുകളും വരുന്നത്. ദിവ്യ മുത്തശ്ശനെ കല്യാണം കഴിച്ചു എന്ന് ചിലർ പരിഹസിച്ചു. പത്തരമാറ്റ് എന്ന സീരിയലിൽ പ്രായമായ മുത്തച്ഛന്റെ കഥാപാത്രത്തെയാണ് ക്രിസ് വേണുഗോപാൽ അവതരിപ്പിക്കുന്നത്. ഈ ഇമേജും നടന്റെ നരയും കൂടിയായപ്പോൾ ഏറെ പ്രായം ചെന്നയാളാണ് അദ്ദേഹമെന്ന് പലരും തെറ്റിദ്ധരിച്ചു. എന്നാൽ പക്ഷെ യാഥാർത്ഥ്യം അതല്ല. ക്രിസ്സിന് വയസു 49, ദിവ്യക്ക് 43 .

ക്യാമറക്ക് മുന്പിലായാലും പിന്നിലായാലും യാതൊരുവിധ മേക്കപ്പോ , ഹെയർ കളറോ ആർട്ടിഫിഷൽ ആയിട്ട് ഒന്നുമേ ഇല്ലാതെ അഭിനയിക്കുന്ന ഒരു കലാകാരൻ . അദ്ദേഹത്തിന്റെ വെളുത്ത താടിയും മുടിയും കണ്ടു മുത്തച്ഛൻ വിവാഹം ചെയ്തു എന്ന് കളിയാക്കിയവർ അറിയേണ്ടത് ; ഒരു പ്രായപൂർത്തിയായ വിവാഹ പ്രായം കഴിഞ്ഞ സമൂഹത്തിൽ അന്തസും വിദ്യാഭ്യാസവും ഉള്ള രണ്ടുപേർ അവരുടെ മാതാപിതാക്കളുടെയും മക്കളുടെയും സമ്മത പ്രകാരം വിവാഹം ചെയ്തതിന് എന്തിനു പരിഹസിക്കണമെന്നാണ് ഒരു വിഭാഗം വിവരമുള്ള ആളുകൾ ചോദിക്കുന്നത് . 49 വയസ്സുള്ള ഇദ്ദേഹം 43 വയസ്സുള്ള ഒരു സ്ത്രീയെ വിവാഹം ചെയ്തതിൽ എന്താണ് തെറ്റ് ?
പത്തരമാറ്റ് മാത്രമല്ല ഒട്ടനവധി മറ്റ് സീരിയലുകളിലും സിനിമകളിലും വേഷമിട്ട നടനാണ് ക്രിസ് വേണുഗോപാൽ. സീരിയലുകളിൽ വില്ലത്തി ആയും ക്യാരക്ടർ വേഷങ്ങളിലും തിളങ്ങി നിൽക്കുന്ന നടിയാണ് ദിവ്യ ശ്രീധർ.
അതേസമയം നടനെന്നതിനപ്പുറം പല മേഖലകളിൽ സാന്നിധ്യമറിയിച്ചിട്ടുള്ള ക്രിസ് വേണുഗോപാലിന് റേഡിയോ, ടെലിവിഷൻ രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുണ്ട്. മോട്ടിവേഷണൽ സ്പീക്കറും എഴുത്തുകാരനും വോയിസ് കോച്ചും ഹിപ്നൊ തെറാപിസ്റ്റുമൊക്കെയാണ് ഇദ്ദേഹം. ഇതേക്കുറിച്ചും അഭിമുഖത്തിൽ ക്രിസ് സംസാരിച്ചിട്ടുണ്ട്. എഞ്ചിനീയറിംഗ് ഡിഗ്രി മാറ്റി മീഡിയയിലേക്ക് താൻ തിരിയുന്നത് തന്റെ ആഗ്രഹം കൊണ്ടാണ് എന്നാണ് ക്രിസ് പറഞ്ഞത്. ദുബായിൽ റേഡിയോയിൽ വർക്ക് ചെയ്തു. പിന്നീട് താൻ പ്രൊഡക്ഷനിലായിരുന്നു. ആറ് ഭാഷകളിൽ വോയ്സ് ഓവർ ചെയ്തിട്ടുണ്ടെന്നും ക്രിസ് പറഞ്ഞു. സൈക്കോളജിയിൽ എംഎസ്സി പൂർത്തിയാക്കിയതാണ്. ഡിജിറ്റൽ ഫിലിം മേക്കിംഗും പൂർത്തിയാക്കി.
2018 ൽ ഹിപ്നോ തെറാപ്പി പ്രാക്ടീസ് ചെയ്തു. പിന്നീട് കൗൺസിലിംഗ് സൈക്കോളജിസ്റ്റായി പ്രവർത്തിച്ചു. അതിന്റെ കൂടെ സിനിമാ, സീരിയൽ ലോകത്തേക്ക് തിരിച്ചിറങ്ങി. കൗൺസിലറായി വർക്ക് ചെയ്യവെ ചില പേഷ്യന്റ്സിന് നിയമപരമായ സഹായം ലഭിക്കുന്നില്ലെന്ന് മനസിലായത്. വക്കീലിനെ വെച്ചാൽ സാമ്പത്തികമായി താങ്ങാനാകില്ല, കാലങ്ങളോളം കേസ് തുടരുമെന്ന പേടിയുമാണ്. അങ്ങനെ ലോ പഠിക്കാൻ തീരുമാനിച്ചു. ഈവിനിംഗ് കോളേജിൽ പഠിച്ച് വക്കീലായി പ്രാക്ടീസ് ചെയ്തെന്നും ക്രിസ് വേണുഗോപാൽ വ്യക്തമാക്കി. അങ്ങനെ പല മേഖലകളിൽ പ്രാവീണ്യം നേടിയ ആൾ കൂടിയാണ് ക്രിസ്. ഇരുപത്തിനാലോളം സിനിമകളും ഇരുപത്തിരണ്ടോളം സീരിയലുകളിലും ക്രിസ് വേണുഗോപാൽ അഭിനയിച്ചിട്ടുണ്ട്.











