
മലയാളത്തിൽ ഒന്നിലേറെത്തവണ വിവാദങ്ങളിൽ അകപ്പെട്ട നടനാണ് ഷെയിൻ നിഗം, ഇപ്പോൾ നടന്റെ ‘മദ്രാസ്കാരൻ’എന്ന ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായി ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രെദ്ധേയം ആകുന്നത്. മലയാള സിനിമാ രംഗത്ത് താൻ നേരിട്ട പ്രശ്നങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഷെയിൻ നിഗം. രണ്ട് തവണ തനിക്ക് വിലക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇനിയും തനിക്ക് വിലക്ക് വരാൻ സാധ്യതയുണ്ട്. 2019 ലെ ആദ്യ ബാൻ വലിയ വാർത്തയായിരുന്നു. അന്ന് വർക്കിംഗ് രീതി മനസിലാക്കുന്ന സമയം നടൻ പറഞ്ഞു.

ഒരുപാട് അനീതികൾ നടക്കുന്നുണ്ട്. അത് കണ്ട് ഓക്കെ സർ, ഓക്കെ സർ എന്ന് പറയണം. അത് വളരെ ബുദ്ധിമുട്ടാണ്. അന്യായമായ കാര്യങ്ങൾ നടക്കുമ്പോൾ അത് ചോദിക്കാതിരിക്കാൻ പറ്റില്ല. ഒരുപക്ഷെ എനിക്ക് ഇനിയും വിലക്കുകൾ വന്നേക്കാം. ഞാൻ കാര്യമാക്കുന്നില്ല. എന്ത് ചെയ്യാൻ പറ്റും നടൻ പറഞ്ഞു. എന്നെ മുന്നോട്ട് നയിക്കുന്ന ഒരേയൊരു കാര്യം ഞാൻ നൂറ് ശതമാനവും വർക്ക് ചെയ്യുന്നു എന്നതാണ്. ഞാൻ ഈ കലയിൽ വിശ്വസിക്കുന്നു. കൂടാതെ ബിസിനസ് വശവും വേണം. അതുണ്ടെങ്കിലേ ഇൻഡ്സ്ട്രി സർവെെവ് ചെയ്യൂ. എന്നാൽ അതല്ല കല. കല വളരെ സോഫ്റ്റായ ഇമോഷനാണെന്നും ഷെയിൻ നിഗം പറഞ്ഞു.
രണ്ടാമത്തെ തവണയും എനിക്ക് വിലക്ക് വന്നു. അപ്പോൾ കാരണങ്ങളൊന്നുമില്ല. സിനിമയുടെ എഡിറ്റ് എനിക്ക് കാണണമായിരുന്നു. അതിനാണ് അവരെന്നെ ബാൻ ചെയ്തത്. ആ സമയത്ത് എനിക്ക് പിന്തുണ കുടുംബം മാത്രമായിരുന്നു. എന്നാൽ ഇൻഡസ്ട്രിയിൽ നിന്ന് രാജീവ് രവി സാറിന്റെ പിന്തുണയുണ്ടായിരുന്നു. അദ്ദേഹമെനിക്ക് ഒരു മെന്ററാണ്. അദ്ദേഹം കാരണമാണ് ഞാൻ സിനിമാ ലോകത്തെത്തിയത്. പ്രശ്നങ്ങൾ വന്നപ്പോഴും സിനിമാ രംഗം വിടണമെന്ന് തോന്നിയിട്ടില്ല. എനിക്ക് രണ്ട് മുഖമില്ല. എന്തെങ്കിലും തോന്നിയാൽ ഈ മുഖത്തുണ്ടാകുമെന്നും ഷെയിൻ നിഗം പറഞ്ഞു.











