
ബാലതാരമായി സിനിമയിലേക്കെത്തിയ താരമാണ് ജോമോള്‍. അഭിനയത്തില്‍ ഇപ്പോള്‍ അധികം സജീവമല്ലെങ്കിലും ഡബ്ബിങിലും സബ്‌ടൈറ്റില്‍ രചനയിലുമെല്ലാമായി സിനിമയുടെ മറ്റ് മേഖലകളില്‍ ജോമോളിന്റെ സാന്നിധ്യമുണ്ട്. കാതൽ സിനിമയില്‍ ജ്യോതികക്ക് ഡബ്ബ് ചെയ്തതും, ജാനകി ജാനേ എന്ന സിനിമക്ക് സബ്‌ടൈറ്റില്‍ എഴുതിയതും ജോമോള്‍ ആയിരുന്നു.ഇപ്പോൾ അതിന് കുറിച്ച് തുറന്നു പറയുകയാണ് ജോമോള്‍, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ. എനിക്ക് ചെയ്യാന്‍ വളരെ ബുദ്ധി മുട്ടുള്ള ഒരു കാര്യമാണ് ഡബ്ബിങ്. എന്റെ സിനിമകള്‍ക്ക് പോലും മറ്റുള്ളവരെക്കൊണ്ട് ഡബ്ബ് ചെയ്യിപ്പിക്കാന്‍ പറയുന്ന ഒരാളാണ് ഞാന്‍.

പക്ഷേ, ജിയോ ബേബിയുടെ കാതലില്‍ ഡബ്ബ് ചെയ്യാന്‍ വിളിച്ചപ്പോള്‍ ഒന്ന് ശ്രമിച്ച് നോക്കണമെന്ന് എനിക്ക് തോന്നി, എന്റെ ശബ്ദവും ജ്യോതികയുടെ ശബ്ദവും ഒട്ടും ചേരില്ലെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ആ ഒരു ആത്മവിശ്വാസത്തിലാണ് ഡബ്ബ് ചെയ്യാന്‍ പോയതുതന്നെ. പക്ഷേ ഞങ്ങളുടെ ശബ്ദം ചേരുന്നുണ്ടെന്നും ഡബ്ബ് ചെയ്യാമോയെന്നും ചോദിച്ച് ജിയോ ബേബി മെസേജ് അയച്ചു. അങ്ങനെയാണ് കാതലില്‍ ഡബ്ബ് ചെയ്യുന്നത്. ഒറ്റദിവസം കൊണ്ടുതന്നെ ഡബ്ബിങ് പൂര്‍ത്തിയായി, ജോമോൾ പറഞ്ഞു.
അത്‌പോലെ ജാനകി ജാനേ എന്ന ചിത്രത്തിലാണ് ഞാന്‍ സബ്‌ടൈറ്റില്‍ ചെയ്തത്. എസ്. ക്യൂബ് ഫിലിംസിന്റെ ഷെര്‍ഗ എന്റെ അടുത്ത സുഹൃത്താണ്. ഞങ്ങള്‍ ഒരേ കോളേജിലാണ് പഠിച്ചത്.ആ ഒരു സൗഹൃദത്തില്‍ക്കൂടിയാണ് ഷെര്‍ഗ എനിക്ക് അവരുടെ സിനിമയില്‍ സബ്‌ടൈറ്റില്‍ ചെയ്യാന്‍ അവസരം നല്‍കിയത്, ജോമോൾ പറഞ്ഞു.












