അമല പോള്‍ ഒരു നമ്പൂതിരി സ്ത്രീയായി എത്തുന്ന ‘ദ്വിജ’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. അമല പോള്‍ നമ്പൂതിരി സ്ത്രീയായെത്തിയ വ്യത്യസ്തവുമായ പോസ്റ്ററാണ് പുറത്തിറങ്ങിയത്. ഒരു സ്ത്രീയുടെ അതിജീവനത്തിന്റെയും പുരുഷമേധാവിത്വത്തിനെതിരെയുള്ള ഒറ്റയാള്‍ പോരാട്ടം നടത്തുന്നതാണ് ചിത്രം.
പ്രശസ്ത ചലച്ചിത്രകാരന് ഐജാസ് ഖാനാണ് ദ്വിജ സംവിധാനം ചെയ്യുന്നത്.
ദി വൈറ്റ് എലിഫന്റ്, ബാങ്കി കി ക്രേസി ബാരാത്ത്, ദേശീയ അവാര്‍ഡ് നേടിയ ഹമീദ് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തത് ഐജാസ് ഖാനാണ്.

അമല പോള്‍, നീരജ് മാധവ്, ശ്രുതി ജയന് എന്നിവരാണ് ‘ദ്വിജ’യില്‍ പ്രധാന കഥാപാത്രങ്ങളാവുന്നത്.പ്രശസ്ത എഴുത്തുകാരി മീന ആര് മേനോന്റെതാണ് ദ്വിജയുടെ തിരക്കഥ.
മൈത്രി മൂവി മേക്കേഴ്സിന്റെ വൈ.നവീനും വൈ.രവി ശങ്കറും, രാധികാ ലാവു നയിക്കുന്ന എല്ലനാര്‍ ഫിലിംസും, നിര്‍മാതാവ് വിവേക് രംഗചാരിയും ചേര്‍ന്നാണ് ദ്വിജയുടെ നിര്‍മ്മാണം.
ജയശ്രീ ലക്ഷ്മിനാരായണനും സേതുമാധവന് നാപ്പനുമാണ് ദ്വിജയുടെ സഹസംവിധായകര്‍. ക്യാമറ കൈകാര്യം ചെയ്യുന്നത് ജോണ്‍ വില്‍മറാണ്. ദേശീയ അവാര്‍ഡ് ജേതാവായ എഡിറ്റര്‍ ബീനാ പോളാണ് ചിത്രസംയോജനം ചെയ്യുന്നത്.
Based on true events, ‘Dvija’ is a powerful story of one woman’s fight against all odds and her remarkable redemption. Unveiling the first look of this compelling and poignant story. The film is directed by Aijaz Khan starring Amala Paul, Neeraj Madhav and Sruthy Jayan. #Dvija pic.twitter.com/CUP6HUFbqT
— Mythri Movie Makers (@MythriOfficial) October 14, 2022
എം ബാവ പ്രൊഡക്ഷന്‍ ഡിസൈനറും, ആന്‍ഡ്രൂ മാക്കി സംഗീതവും ചെയ്യുന്നു. ധന്യ ബാലകൃഷ്ണന്റെ വസ്ത്രാലങ്കാരം. മേക്കപ്പ് രതീഷ് അമ്പാടിയുമാണ്.
ധരംവീര്‍ ശര്‍മ്മ സിങ്ക് സൗണ്ടും, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ ഫൗസിയ ഖാനാണ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ക്രിസ് ജെറോം. സ്റ്റില്‍ ഫോട്ടോഗ്രാഫര്‍
അനുപ് ചാക്കോ. ലൈന്‍ പ്രൊഡ്യൂസര്‍ സേവനാര്ട്ട്സ് മോഹനന് എന്നിവരാണ് അണിയറയില്‍.











