ഇടവേളബാബുവിന്‌ തൽക്കാല ആശ്വാസം ; കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു

ഇടവേള അബുവിനു എതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ‘അമ്മ സംഘടനയിലേക്ക് അംഗത്വം നൽകാമെന്ന് പറഞ്ഞു മോശമായി പെരുമാറി എന്നാണ് ജൂനിയർ ആര്ടിസ്റ് നടനെതിരെ നൽകിയ കേസ് . കോഴിക്കോട് നടക്കാവ് പൊലീസാണ് നടനെതിരെ കേസ് രാജിന്സ്റ്റർ ചെയ്തത് .

കേസ് റദ്ദാക്കണമെന്ന് ഇടവേള അബു സമർപ്പിച്ച ഹർജിയുടെ പുറത്താണ് ഇപ്പോൾ ഹൈക്കോടതി സ്റ്റേ . കേസ് വീണ്ടും പരിഗണിക്കുന്ന നവംബർ 18 വരെയാണ് സ്റ്റേ. സിനിമയിലെ അവസരത്തിനും അമ്മയിലെ അംഗത്വത്തിനും തന്റെ താൽപര്യങ്ങൾക്ക് വഴങ്ങാന്‍ ആവശ്യപ്പെട്ടു എന്നായിരുന്നു ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതി.

ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് നടനെതിരെ ആരോപണം ഉന്നയിച്ച് ജൂനിയർ ആർട്ടിസ്റ്റ് രംഗത്തെത്തിയത്.