
നിർമാതാവ് ജി. സുരേഷ് കുമാറിന്റെ വെല്ലുവിളി മോഹൻലാൽ ഏറ്റെടുത്ത് നടപ്പാക്കിയെന്ന് ആരാധകർ, എമ്പുരാൻ’ സിനിമയുടെ ആഗോള ഷെയർ 100 കോടി പിന്നിട്ടിരിക്കുന്നു.നിര്‍മാതാവിന് 100 കോടി ഷെയർ ലഭിക്കുന്ന ആദ്യ മലയാള സിനിമയായി ഇതോടെ ‘എമ്പുരാൻ’ മാറി.മുൻപ് നിർമാതാവ് സുരേഷ് കുമാർ, മലയാളത്തിൽ നൂറ് കോടി രൂപ ഷെയർ വന്ന ഒരു സിനിമ കാണിച്ചു തരാമോ എന്ന ചോദ്യവുമായി രംഗത്ത് എത്തിയിരുന്നു. അതുപോലെ, ഇവിടെയുള്ള ആർട്ടിസ്റ്റുകളെ വെല്ലുവിളിക്കുകയാണെന്നും, അങ്ങനെയൊരു ഇതുവരെ പടം ഉണ്ടായിട്ടില്ലെന്നും അന്ന് വിവാദമായ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.

അദ്ദേഹം പറഞ്ഞത് ഇങ്ങനെ, 100 കോടി ഷെയറുള്ള ഒരു പടം കാണിച്ചുതരട്ടെ. ഞാനിവിടുത്തെ ആർട്ടിസ്റ്റിനെ വെല്ലുവിളിക്കുകയാണ്.ഞങ്ങൾ ഷെയറാണ് കൂട്ടുന്നത്. അല്ലാതെ ലോകത്തുള്ള മറ്റു കോസ്റ്റുകളല്ല കൂട്ടുന്നത്.100 കോടി ഷെയർ ക്ലബ്ബിൽ വന്ന ഒരു പടം പറയട്ടെ.100 കോടി ഷെയർ വന്ന പടം ഇതുവരെ ഉണ്ടായിട്ടില്ല, എന്നാണ് സുരേഷ്കുമാറിന്റെ വാക്കുകൾ.
എന്നാൽ സുരേഷ് കുമാറിന്റെ ഈ വെല്ലുവിളി ആണ് ഇപ്പോൾ മോഹൻലാൽ ഏറ്റെടുത്തെന്നും അതിനുള്ള മറുപടിയാണ് ‘എമ്പുരാനെ’ന്നു൦ ആരാധകർ പറയുകയാണ്. ചിത്രത്തിന്റെ നിർമാതാവിനു കിട്ടുന്ന ഷെയർ തുക 100 കോടി പിന്നിട്ടു കഴിഞ്ഞു എന്നാണ് ‘എമ്പുരാന്റെ’ പുതിയ കലക്ഷൻ െവളിപ്പെടുത്തുന്ന പോസ്റ്ററിൽ നിന്ന് വ്യക്തമാകുന്നത്.












