
മലയാളത്തില്‍ വമ്പൻ ഹൈപ്പ് ഉയര്‍ത്തിയിരിക്കുന്ന ഒരു ചിത്രമാണ് ‘എമ്പുരാൻ’. കാരണം ഈ ചിത്രം വമ്പന്‍ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗം ആയതുകൊണ്ട് തന്നെ. സംവിധായകന്‍ എന്ന നിലയില്‍ പൃഥ്വിരാജിന്‍റെ അരങ്ങേറ്റമായിരുന്നു 2019 ല്‍ പുറത്തെത്തിയ ലൂസിഫര്‍. പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന എമ്പുരാൻ മാര്‍ച്ച് 27 നാണ് റിലീസ് ചെയ്യുന്നത്, എന്നാൽ പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന അബ്രാം ഖുറേഷി ആദ്യമായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നു, ഇപ്പോഴിതാ ചിത്രത്തിന്‍റെ ടീസര്‍ ലോഞ്ച് പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ജനുവരി 26 ന് വൈകിട്ട് ആറ് മണിക്ക് കൊച്ചിയിലെ മെറിഡിയന്‍ ഹോട്ടലില്‍ വച്ചാണ് ടീസര്‍ ലോഞ്ച് നടത്തുന്നത്.

ആശിര്‍വാദ് സിനിമാസിന്‍റെ 25-ാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി കൂടിയാണ് എമ്പുരാന്‍ ടീസര്‍ ലോഞ്ചിന് ഈ ദിനം തെരഞ്ഞെടുത്തിരിക്കുന്നത്. മലയാളം ഇതുവരെ കണ്ടിട്ടില്ലാത്തത്ര വലിയ കാന്‍വാസിലാണ് എമ്പുരാന്‍ ഒരുങ്ങുന്നത്. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഈ ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും എത്തുന്നുണ്ട്.
ലൂസിഫറിന്‍റെ വന്‍ വിജയത്തിന് പിന്നാലെ 2019 ല്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് 2023 ഒക്ടോബറിലായിരുന്നു. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം. യുകെ, യുഎസ് എന്നിവിടങ്ങള്‍ക്കൊപ്പം റഷ്യയും ചിത്രത്തിന്‍റെ ഒരു പ്രധാന ലൊക്കേഷനാണ്. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, തുടങ്ങിയവരും ഈ ചിത്രത്തിൽ ശക്തമായ സാന്നിധ്യങ്ങളാണ്.












