ഓ,, അവൾ ഒരു നായിക ആകാൻ വേണ്ടി കഷ്ട്ടപ്പെടുന്ന ഒരു ചെറിയ പെൺകുട്ടി! ഒളിച്ചിരുന്ന തന്റെ സ്വപ്‌നങ്ങൾ കെട്ടിപ്പടുക്കുവാൻ സാധിച്ചു; കുറിപ്പുമായി എസ്തർ അനിൽ

ഓ ,,അവള്‍ ഒരു നായികയാകാന്‍ വേണ്ടി കഷ്ടപ്പെടുന്ന വെറുമൊരു ചെറിയ പെണ്‍കുട്ടി” എന്നാണ പലരും തന്നെ കുറിച്ച് പറയാറുള്ളത്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിന് മുന്നില്‍ നിന്നുള്ള ചിത്രങ്ങളുമായി നടി എസ്തര്‍ അനില്‍. ഒരു നറേറ്റീവിന് പിന്നില്‍ ഒളിച്ചിരുന്ന് തന്റെ സ്വപ്നങ്ങള്‍ നിശബ്ദമായി കെട്ടിപ്പടുക്കാന്‍ ആഗ്രഹിച്ചു, അത് സാധിച്ചു എന്നാണ് തന്റെ ചിത്രത്തിനൊപ്പം നല്‍കിയ കുറിപ്പില്‍ എസ്തര്‍ അനിൽ പറയുന്നത്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ ഡവലപ്‌മെന്റല്‍ സ്റ്റഡീസില്‍ എസ്തർ അനിൽ ഇപ്പോൾ പഠിക്കുകയാണ്.

preview
ഞാൻ അങ്ങനെ സമൂഹ മാധ്യമങ്ങളിലൂടെ എല്ലാം തുറന്നുപറയുന്ന ആളല്ല. എന്നാൽ ഇന്നിവിടെ ഞാന്‍ ഇത് പറയാന്‍ ആഗ്രഹിക്കുന്നു. എപ്പോഴും മനോഹരമായ ചിത്രങ്ങള്‍ക്ക് പിന്നില്‍ ഒളിച്ചിരിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ആള്‍ക്കാരെ അവരുടേതായ അനുമാനങ്ങള്‍ മെനയാന്‍ വിടുകയാണ് പതിവ്. ”ഓ, അവള്‍ ഒരു നായികയാകാന്‍ വേണ്ടി കഷ്ടപ്പെടുന്ന വെറുമൊരു ചെറിയ പെണ്‍കുട്ടി” എന്ന തരത്തിലാണ് പലരും കമന്റ് ചെയ്യാറുള്ളത്. ആ ഒരു നറേറ്റീവിന് പിന്നില്‍ ഒളിച്ചിരുന്ന് എന്റെ സ്വപ്നങ്ങള്‍ നിശബ്ദമായി കെട്ടിപ്പടുക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. ഇത് പങ്കുവയ്ക്കുമ്പോള്‍ ഞാന്‍ എന്നെത്തന്നെ അഭിനന്ദിക്കുകയാണ്.

പലർക്കും ഇതൊരു ചെറിയ കാര്യമാണെങ്കില്‍ പോലും. തനിക്ക് എന്താണ് വേണ്ടതെന്ന് ഉറപ്പുള്ള വലിയ സ്വപ്നങ്ങളുള്ള ഒരു ചെറിയ പെണ്‍കുട്ടി അത് നേടാനായി കഠിനമായി പരിശ്രമിച്ചിട്ടുണ്ട്. ജീവിതത്തില്‍ എന്റെ ഓരോ ചുവടിനൊപ്പവും ഉറച്ചു നില്‍ക്കുന്ന കുറച്ചുപേരുണ്ട് ,അവരാരൊക്കെയാണെന്ന് അവര്‍ക്ക് തന്നെ അറിയാം . നിങ്ങളുടെ സ്‌നേഹം എന്റെ മനസ് നിറച്ചിരിക്കുന്നു. എന്റെ ചിറകുകള്‍ക്ക് ശക്തിയില്ലാത്തപ്പോള്‍ ചിറകുകള്‍ നല്‍കാന്‍ നിങ്ങളില്ലായിരുന്നെങ്കില്‍ എന്റെ ജീവിതം എന്തായി തീര്‍ന്നേനെ എന്ന് ഞാന്‍ ചിന്തിക്കാറുണ്ട്.

ഇവിടെ കമന്റിടുന്ന നിങ്ങളെ എനിക്ക് എന്റെ ആരാധകര്‍ എന്ന് വിളിക്കാനാകുമോ എന്ന് പോലും എനിക്കറിയില്ല, കാരണം എനിക്ക് ആരാധകര്‍ ഉണ്ടോ എന്ന് പോലും അറിയില്ല. നിങ്ങളില്‍ ചിലര്‍ എന്നെ ആത്മാര്‍ഥമായി സ്‌നേഹിക്കുകയും എനിക്ക് ആത്മാര്‍ത്ഥമായി ആശംസകള്‍ നേരുകയും ചെയ്തിട്ടുണ്ടെന്ന് എനിക്കറിയാം. നിങ്ങള്‍ക്കെല്ലാം എന്റെ ഹൃദയം നിറഞ്ഞ നന്ദി.എസ്തർ അനിൽ കുറിക്കുന്നു.