
കരിയറിൽ 18 വര്ഷം പിന്നിടുന്ന സന്തോഷത്തിലാണ് നടി ഹണി റോസ്, എന്നാൽ അടുത്ത കാലത്തായി സോഷ്യൽമീഡിയ വഴി വരുന്ന സൈബർ ആക്രമണവും, പരിഹാസങ്ങളും കാരണം സമാധാനവും , സന്തോഷവും നിറഞ്ഞ നിമിഷങ്ങൾ ആസ്വദിക്കാൻ തനിക്ക് കഴിയുന്നില്ല എന്ന് പറയുകയാണ് നടി ഇപ്പോൾ, ഒരു ഓണലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ ഈ വെളിപ്പെടുത്തൽ. എല്ലാവർക്കും മുന്നിൽ ചിരിച്ച മുഖവുമായി എത്തുന്നുണ്ടെങ്കിലും ആരോടും പറയാത്ത അറിയാത്തൊരു ബുദ്ധിമുട്ട് മാറി നിന്ന് നേരിടുന്നുണ്ട്. ഡിപ്രഷന് ഗുളിക കഴിക്കേണ്ടി വന്ന അവസ്ഥപോലും ഉണ്ടായിരുന്നു, ഹണി പറയുന്നു.

എക്സ്പോസ്ഡായ വസ്ത്രം ധരിച്ച് പുറത്ത് പോയിട്ടില്ല, നമ്മൾ പാവമാണെന്ന് തോന്നിയാൽ പലരും തലയിൽക്കയറി നിരങ്ങു൦, കോവിഡിന്റെ കാലഘട്ടത്തിൽ ഇത്രയേറെ സൈബർ ആക്രമണം നേരിട്ട മറ്റൊരാളുണ്ടോയെന്ന് സംശയമാണ്. അത്രയേറെ താൻ അനുഭവിച്ചു. എന്റെ ശരീരഭാഗങ്ങൾ പരാമർശിച്ചുകൊണ്ടുള്ള മോശമായ കാര്യങ്ങളാണ് കണ്ടുകൊണ്ടിരുന്നത്. പൊതുവെ സമാധാനം ഇഷ്ടപ്പെടുന്ന ഒതുങ്ങി ജീവിക്കാൻ ആഗ്രഹിക്കുന്ന ആളായതുകൊണ്ട് പ്രശ്നത്തിലേക്കോ ബഹളത്തിലേക്കോ പോകേണ്ടെന്ന് വിചാരിച്ച് മുന്നോട്ടുപോകുയായിരുന്നു. എന്നാൽ ക്ഷമയുടെ നെല്ലിപ്പലിക കണ്ടതോടെ ഇതിങ്ങനെ പോയാല്‍ ശരിയാകില്ല എന്ന തീരുമാനമെടുത്തു.

അപ്പനായാലും ,അമ്മയാലും എനിക്ക് എപ്പോഴും ശക്തമായ പിന്തുണയുണ്ടായിരുന്നു. കൂടാതെ എന്നെ സ്നേഹിക്കുന്ന ആളുകളും അത്രയും ശക്തമായിട്ടാണ് എന്നോട് ചേര്‍ന്ന് നിന്നിട്ടുള്ളത്. അവരുടെ ഭാഗത്ത് നിന്ന് സ്ഥിരം വഴക്കുകേട്ടിരുന്ന കാര്യമായിരുന്നു. ഞാന്‍ എന്തുകൊണ്ട് ഈ വിഷയത്തില്‍ ഒന്നും പ്രതികരിക്കുന്നില്ല എന്നത്. നേരത്തെ തന്നെ കേസിന് പോയിരുന്നെങ്കിൽ ഈ അടുത്ത് ഇത്രയും വിഷയങ്ങൾ ഉണ്ടാകില്ലായിരുന്നു. ഞാൻ ഈ അനുഭവിക്കുന്ന പ്രശ്നം സിനിമയിൽ നിന്നല്ല. സമൂഹത്തിൽ നിന്നുംമാണ്, മനസമാധാനത്തോടെയും സന്തോഷത്തോടെയും ഇരിക്കാനുള്ള എല്ലാ സാഹചര്യവും എനിക്കുണ്ട്. എന്നിട്ടുപോലും മനസിന് ഭയങ്കര ബുദ്ധിമുട്ട്. ഡിപ്രഷന്റെ ഗുളിക കഴിക്കേണ്ടി വരുന്നു. ഇതിന്റെ കാരണം എന്തെന്ന് മനസിലാകുന്നില്ല. പിന്നെ നിവർത്തികേടുകൊണ്ടാണ് ഞാൻ കേസിനായി മുന്നോട്ടുപോയത്, ഹണി റോസ് പറഞ്ഞു.












