
ഇന്നും മലയാളികൾക്ക് പ്രിയങ്കരമായ ചിത്രങ്ങളിൽ ഒന്ന് തന്നെയാണ് ‘മണിച്ചിത്രത്താഴ്’, എന്നാലിപ്പോൾ ഈ സിനിമ വീണ്ടും റിറിലീസ് ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ് . അതേസമയം സിനിമ കണ്ട അധികമാരും ശ്രദ്ധിക്കാതെ പോയൊരു കാര്യം കൂടിയുണ്ട്. വർഷങ്ങൾക്ക് മുൻപ് ചിത്രത്തെ കുറിച്ച് റിവ്യൂ എഴുതിയ ഒരു മാഗസിൻ ഇപ്പോൾ വീണ്ടും ശ്രെദ്ധ ആകുകയാണ്. മാടമ്പള്ളിയിലെ മനോരോഗി യഥാർത്ഥത്തിൽ ശ്രീദേവിയോ, ഗംഗയോ അല്ല എന്നാണ് കലവൂർ രവികുമാർ എന്നൊരാൾ പോസ്റ്റ് ചെയ്യ്തിരിക്കുന്നത്. മുൻപ് മണിച്ചിത്രത്താഴ് കണ്ട ഉടൻ യഥാർത്ഥത്തിൽ അസുഖം ഗംഗക്കല്ല നകുലൻ ആണെന്നും, നകുലൻ ഒരു ഷണ്ഡൻ ആണെന്നുവാദിച്ചതും

അതു ഉറപ്പാക്കാന്‍ തിരക്കഥാകൃത്തു മധു മുട്ടത്തെ കാണാന്‍ പോയതും, ആ അഭിമുഖം വെള്ളിനക്ഷത്രത്തില്‍ അടിച്ചു വന്നതും താൻ ഓര്‍ത്തു എന്നാണ് രവികുമാർ കുറിച്ചിരിക്കുന്നത് . ഇപ്പോള്‍ അതിനൊരു പ്രസക്തി ഉണ്ടല്ലോ.അന്നു ഞാന്‍ തിരുവനന്തപുരത്ത് കേരളകൗമുദിയില്‍ ജേര്‍ണലിസ്റ്റ് ട്രെയിനിയാണ്. ഈ സിനിമ കണ്ടു വന്ന ഉടന്‍ വെള്ളിനക്ഷത്രം പത്രാധിപര്‍ പ്രസാദ് ലക്ഷ്മണോട് പറയുന്നു , നകുലന്‍ യഥാര്‍ത്ഥത്തില്‍ ലൈംഗികബന്ധത്തോട് ഒരു താല്പര്യവും ഉള്ള ആളല്ല. അതിനാല്‍ ഗംഗയ്ക്ക് അടുത്ത വീട്ടിലെ മഹാദേവനോട് തോന്നുന്ന കാമമാണ് ഈ ചിത്രത്തിന്റെ കഥ,

എന്റെ സംശയം എന്താണ് ഇങ്ങനെ എന്ന് തോന്നി, ചിത്രത്തിലെ വരുവാനില്ലാരും എന്നു തുടങ്ങിയ പാട്ടു കേട്ടപ്പോഴാണ്.തിരക്കഥ എഴുതിയ മധു മുട്ടമാണ്ന്നും . എന്തിനു കഥാകൃത്ത് അതിനു തുനിഞ്ഞു എന്നും തോന്നിയത് . ചിത്രത്തില്‍ അദ്ദേഹം ഒളിപ്പിച്ച കഥ ആ പാട്ടിലുണ്ട്ന്നു തോന്നി. വരുവാനില്ലാരും എന്നാലും പാതി വാതില്‍ ചാരി ഞാന്‍ കാത്തിരിക്കുന്നു എന്നു പാട്ടില്‍ ഉണ്ട്. വിവാഹിതയായ ഗംഗയുടെ ജീവിതത്തില്‍ ഇനി ആരും വരാനില്ലെങ്കിലും അവര്‍ കാത്തിരിക്കുന്നുണ്ട്. കാരണവും പാട്ടില്‍ കാണാം. ഞാനൊരു പൂക്കാത്ത മാങ്കോമ്പാണ് എന്നു പാട്ടില്‍ ഗംഗ വിഷാദിക്കുന്നു. അവര്‍ പ്രസവിച്ചിട്ടില്ലെന്നത് ആവാം പൂക്കാത്ത മാങ്കോമ്പ് എന്ന പ്രയോഗത്താല്‍ മധു മുട്ടം ധ്വനിപ്പിച്ചത്.അപ്പോൾ ശരിക്കും നകുലൻ ആണ് മനോരോഗി ,കിടപ്പറയിലും നകുലന്‍ ജോലി ചെയ്യുകയാണ്. ഗംഗ അപ്പോള്‍ ചോദിക്കുന്നുണ്ട്. നകുലേട്ടന്‍ കിടക്കാറായോ എന്ന് അതൊരു ക്ഷണമല്ലേ? പക്ഷെ അയാള്‍ തനിക്കു ജോലി ഉണ്ടെന്നു ആ ക്ഷണം നിരാകരിക്കുന്നു. ഗംഗ ആ വേള ആവശ്യപ്പെടുന്നത് നകുലേട്ടന്‍ കിടക്കുമ്പോള്‍ എന്നെ വിളിക്കണം എന്നാണ്. ഇതു ഒന്നു കൂടെ പ്രകടമായ ക്ഷണമാണ്. നകുലന്‍ അന്നേരം പറയുന്നതോ. തനിക്കു ഒരുപാടു ജോലി ഉണ്ടെന്നാണ്.ശരിക്കും മധു മുട്ടം ആഗ്രഹിച്ച കഥ ഇത് തന്നെയാണ് രവികുമാർ കുറിക്കുന്നു












