‘ഹോളിവുഡ് മിസ്റ്ററി ത്രില്ലറുകളെ ഓർമ്മിപ്പിക്കുന്നവണ്ണം അസാധാരണ അവതരണത്തിലൂടെയുള്ള ഒരു ഗംഭീര സിനിമ..’

ആസിഫ് അലി നായകനായെത്തിയ പുതിയ ചിത്രം കിഷ്കിന്ധാ കാണ്ഡത്തെ പ്രശംസിച്ച് നിരവധി പേരാണ് രം​ഗത്തെത്തുന്നത്. കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിന് ശേഷം ദിൻജിത്ത് അയ്യത്താന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കിഷ്കിന്ധാ കാണ്ഡത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിച്ചിരിക്കുന്നത് ബാഹുൽ രമേഷ് ആണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഹോളിവുഡ് മിസ്റ്ററി ത്രില്ലറുകളെ ഓർമ്മിപ്പിക്കുന്നവണ്ണം അസാധാരണ അവതരണത്തിലൂടെയുള്ള ഒരു ഗംഭീര സിനിമയെന്നാണ് യൂനസ് കുനിശ്ശേരി പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.

കുറിപ്പ് വായിക്കാം

മലയാള സിനിമ എവിടെ വന്ന് നില്ക്കുന്നു എന്നതിനൊരുത്തരമാണ് ‘ കിഷ്‌കിന്ധാ കാണ്ഡം ‘ ..👏👏
‘ ആട്ട ‘ ത്തിനു ശേഷം മലയാള സിനിമ കണ്ട ഏറ്റവും മികച്ച തിരക്കഥ..👏👏
‘ റോഷാക് ‘ ന് ശേഷം മലയാളത്തിലറങ്ങുന്ന ഒരു ഇന്റർനാഷണൽ സ്റ്റഫ്..👏👏
ഹോളിവുഡ് മിസ്റ്ററി ത്രില്ലറുകളെ ഓർമ്മിപ്പിക്കുന്നവണ്ണം അസാധാരണ അവതരണത്തിലൂടെയുള്ള ഒരു ഗംഭീര സിനിമ..👏👏
സംവിധായകൻ ദിൻജിത് അയാളെന്ത് മനോഹരമായിട്ടാണ് ഈ സിനിമയെ ക്രാഫ്റ്റ് ചെയ്ത് വെച്ചിരിക്കുന്നത്..👏👏
കഥയും,
തിരക്കഥയുമൊരുക്കിയും താൻ മനസ്സിൽ കണ്ട സിനിമയെ സ്വയം പകർത്തിയെടുത്തും ബാഹുൽ രമേശ്‌ പ്രേക്ഷകനെ ഞെട്ടിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്നു..👏👏
സൂരജിന്റെ എഡിറ്റിങ്ങും, മുജീബ് മജീദിന്റെ മ്യൂസികും കൂടെ ചേരുമ്പോൾ പ്രേക്ഷകരെ സിനിമയുടെ ആസ്വാധനത്തിന്റെ അങ്ങേയറ്റത്തു കൊണ്ടു നിർത്തുന്നുണ്ട്..👏👏
വിജയരാഘവൻ,ആസിഫ് അലി എന്നിവരുടെ അതിസൂക്ഷ്മമായ പ്രകടനങ്ങൾ കയ്യടി നേടുന്നു.അപർണ്ണ,ജഗദീഷ് തുടങ്ങി സ്‌ക്രീനിൽ വന്നവരൊക്കെയും മികച്ചതാക്കി.. 👏👏
ബ്രില്ല്യന്റായിട്ടുള്ള ഒരു ക്ലാസിക്,
മാസ്റ്റർ പീസ്.. 👏👏
ദിൻജിത്, ബാഹുൽ രമേശ്
മലയാള സിനിമയ്ക്ക് ഇവരിൽ നിന്നും ഇനിയുമേറെ പ്രതീക്ഷിക്കാം..👏👏
മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ്..
ആരും നഷ്ടപ്പെടുത്താതിരിക്കുക..