
ഫഹദ് ഫാസിൽ തന്റെ ആദ്യ സിനിമ ‘കയ്യെത്തും ദൂരത്ത്’ ചെയ്തത് സ്കൂൾ പഠനം കഴിഞ്ഞപ്പോഴായിരുന്നു. ഈ ചിത്രം തനിക്ക് തീരെ അനുകൂലമായില്ല, മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകാതെ പോയി എന്ന് തുറന്നു പറയുകയാണ് നടൻ ഫഹദ് ഫാസിൽ. 18-ാം വയസിൽ കോൺവെന്റ് സ്കൂൾ പഠനം കഴിഞ്ഞാണ് ഞാൻ കൈയെത്തും ദൂരത്ത് ചെയ്തത്. തികച്ചും യാന്ത്രികമായി അനുഭവത്തിന്റെ കരുത്തൊന്നുമില്ലാതെയാണ് അത് ചെയ്തത്.ഞാൻ ആ പ്രായത്തിൽ സിനിമ ചെയ്യതാൽ അങ്ങനെ വരൂ ഫഹദ് പറയുന്നു.

ആ ചിത്രം വിചാരിച്ചത് പോലെ വന്നില്ല. ബാപ്പയ്ക്ക് ചീത്തപ്പേര് ഉണ്ടാക്കിയല്ലോ എന്നതായിരുന്നു അന്നത്തെ എന്റെ സങ്കടം. ശരിക്കും പറഞ്ഞാൽ അത് കഴിഞ്ഞു ഞാൻ അമേരിക്കയിലേക്ക് പോയി, ഒരു തരത്തിൽ അതൊരു ഒളിചോട്ടമായിരുന്നു. ആ അലച്ചിലിലാണ് ഞാൻ ജീവിതം പഠിച്ചത്. അനുഭവിക്കാനുള്ളതെല്ലാം അവിടെ നിന്ന് അനുഭവിച്ചു. ആ യാത്രയിൽ ബാപ്പയ്ക്ക് എന്നോട് വിശ്വാസമുണ്ടായിരുന്നു. പിന്നീട് അവിടെനിന്നും തിരിച്ചുവന്നപ്പോൾ മറ്റൊരാളായിരുന്നു ഞാൻ, ഫഹദ് പറയുന്നു.
പിന്നീട് നടനായി തിരിച്ചുവരുന്നത് ചാപ്പ കുരിശ് എന്ന സിനിമയിൽ കൂടിയാണ്, അന്നത്തെ പരാജയം കുടുംബത്തിനും, പ്രത്യേകിച്ച് വാപ്പക്ക് വിഷമം ആയിരുന്നു ഫഹദ് പറഞ്ഞു. അതേസമയം പിന്നീട് ഫഹദ് തന്റെ അഭിനയ വൈദഗ്ധ്യം തെളിയിച്ചുകൊണ്ട് മലയാള സിനിമയിലെ ഏറ്റവും വൈവിധ്യമുള്ള നടന്മാരിൽ ഒരാളായി മാറി, ഇപ്പോൾ താരത്തിന്റെ ഓടും കുതിര ചാടും കുതിര എന്ന സിനിമയാണ് അണിയറയിൽ ഒരുങ്ങുന്നത്.












