
തന്റെ ആരാധകര്‍ ഒരിക്കലും തന്നെ കൂടി നില്‍ക്കാറില്ല, മറിച്ച് തന്നെ നോക്കി പുഞ്ചിരിക്കുക മാത്രമാണ് ചെയ്യുന്നത്. സ്വകാര്യജീവിതത്തെ വിലമതിക്കാറുണ്ട്. സെല്‍ഫികള്‍ അത്ര ഇഷ്ടപെടാറില്ല. ആളുകള്‍ സെല്‍ഫിയും വീഡിയോയും എടുക്കുമ്പോള്‍ താന്‍ അത്ര കംഫര്‍ട്ടബിള്‍ ആവാറില്ല. പോസ് ചെയ്യുന്നതില്‍ താന്‍ അത്ര നല്ലതല്ല.നടൻ ഫഹദ് ഫാസിൽ പറയുന്നു, പ്രശസ്തിക്കും താരപദവിക്കും അപ്പുറം തനിക്ക് സ്വകാര്യതയാണ് പ്രധാന൦ ,ആളുകള്‍ സെല്‍ഫിയും വീഡിയോയും എടുക്കുമ്പോള്‍എനിക്ക് ഓടാൻ ആണ് തോന്നുന്നത്

കാരണം തനിക്ക് പ്രൈവസി ആണ് ആവശ്യം അത് തന്നയാണ് ഇഷ്ട്ടവും, അമ്മയ്ക്കും ഭാര്യയ്ക്കുമൊപ്പം പുറത്തുപോകുമ്പോള്‍ ചിത്രങ്ങള്‍ ക്ലിക്ക് ചെയ്യുന്നതില്‍ തനിക്ക് അത്ര താല്‍പര്യമില്ല, സിനിമയും സ്വകാര്യ ജീവിതവും രണ്ടും രണ്ടാണ് നടൻ പറയുന്നു

സിനിമയ്ക്ക് പുറത്ത് സ്വകാര്യ ജീവിതത്തിന് ഏറെ പ്രധാന്യം നല്‍കുന്ന താരം കൂടിയാണ് ഫഹദ്. നടന്റെ ആവേശം’ തിയേറ്ററിലും, ഒ.ടി.ടിയിലും ഒരുപോലെ പ്രദര്‍ശനം തുടരുകയാണ്. 155 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്ന കളക്ഷന്‍. രംഗണ്ണൻ എന്ന കഥാപത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചിരിക്കുന്നത്












