സിനിമ താരം ഹണി റോസിൻറെ നിയമ പോരാട്ടം മുൻപോട്ടു തന്നെ

HONEY ROSE

സിനിമ താരം ഹണി റോസിൻറെ പരാതിയിൽ ജാമ്യാപേക്ഷ പരിഗണിക്കാതെ ഹൈക്കോടതി .സിനിമ താരം ഹണി റോസിൻറെ നിയമ പോരാട്ടം മുൻപോട്ടു തന്നെ.ഹണി റോസിൻറെ പരാതിയിൽ ബോബി ചെമ്മണ്ണൂരിൻറെ ജാമ്യാപേക്ഷ ഹൈകോടതി പരിഗണിക്കേണ്ടതില്ലെന്ന് ശരിവച്ചു .ഇപ്പോഴിതാ താരം രാഹുൽ ഈശ്വറിനെതിരെ തിരിയുകയാണ് .താനും കുടുംബവും കടുത്ത മാനസിക സമ്മർദത്തിലൂടെ കടന്നു പോകുകയാണ് ,ഇതിനു കാരണക്കാരൻ രാഹുൽ ഈശ്വർ ആണെന്നും താരം പറയുന്നു.തൻറെ മൗലിക സ്വാതന്ത്ര്യങ്ങളെ ഹനിക്കുന്ന തരത്തിലുള്ള ആക്ഷേപങ്ങൾക്ക് എതിരേയാണ് താരം ശബ്ദമുയർത്തുന്നത്.

നിയമത്തിൻറെ കരുത്ത് എന്തെന്ന് സ്ത്രീകളെ അധിക്ഷേപിക്കുന്നവർക്ക്‌ മനസിലാകുന്ന തരത്തിലുള്ള നടപടിയാണ് ഹൈ കോടതിയും സ്വീകരിച്ചിരിക്കുന്നത്.
ബോബി ചെമ്മണ്റിനെതിരെ നൽകിയ പരാതിയിൽ ,അതിൻറെ ഗൗരവം ചോർത്തികളയാൻ രാഹുൽ ഈശ്വർ ശ്രമിച്ചു എന്നാണ് താരമിപ്പോൾ വ്യക്തമാക്കുന്നത്. അതേസമയം, ബോബി ചെമ്മണ്ണൂർ നടത്തിയ മറ്റ് അശ്ലീല പരാമർശങ്ങളും പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്.

നിരവധി പ്രമുഖരടക്കം മന്ത്രി ആർ ബിന്ദു ,വീണ ജോർജ്ജ് എന്നിവർ ഹണി റോസിന് പിന്തുണയുമായി എത്തിയിരുന്നു.റിമ കല്ലിങ്ങൽ ,ആസിഫ് അലിഎന്നിവരും താരത്തിനുപിന്തുണ അറിയിച്ചിരുന്നു.ഹണി റോസിൻറെ പരാതി മാത്രമല്ല ഇത് ഒരു സാമൂഹ്യ കുറ്റകൃത്യം തന്നെയായി മാറിയിരിക്കുകയാണ് .സ്ത്രീകൾക്കെതിരെ ആക്ഷേപം ഉന്നയിക്കുന്നത് ലൈംഗികാതിക്രമമായിത്തന്നെ ഹൈകോടതി പ്രഖ്യാപിച്ചത് പരാതിക്ക് കടുപ്പം കൂട്ടുന്നു.