
പ്രേക്ഷകരുടെ പ്രിയ താരം ആസിഫ് അലിയുടെ പിറന്നാൾ ദിനത്തിൽ ആഭ്യന്തര കുറ്റവാളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ചിത്രത്തിന്റെ കഥ- തിരക്കഥ- സംവിധാനം സേതുനാഥ് പത്മകുമാർ നിർവഹിക്കുന്നു, നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാം സലാമാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ആസിഫ് അലി നായകനായെത്തുന്ന ഈ ചിത്രം ഈദ് റിലീസായി തിയേറ്ററുകളിലേക്കെത്തും. ഡ്രീം ബിഗ് ഫിലിംസാണ് ആഭ്യന്തര കുറ്റവാളിയുടെ ഓൾ ഇന്ത്യാ വിതരണം നിർവഹിക്കുന്നത്.

പുതുമുഖ താരം തുളസിയാണ് ഈ ചിത്രത്തിലെ നായിക. ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ജഗദീഷ്, ഹരിശ്രീ അശോകൻ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, ജോജി,വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേം നാഥ്, ശ്രേയാ രുക്മിണി, നീരജാ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജാ ദാസ് എന്നിവരാണ്. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റർടെയിനർ ജോണറിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
സിനിമഫോട്ടോ ട്ടോഗ്രാഫർ- അജയ് ഡേവിഡ് കാച്ചപ്പള്ളി, എഡിറ്റർ- സോബിൻ സോമൻ, മ്യൂസിക് – ബിജിബാൽ, ക്രിസ്റ്റി ജോബി,ബാക്ക്ഗ്രൗണ്ട് സ്കോർ – രാഹുൽ രാജ്, ആർട്ട് ഡയറക്ടർ- സാബു റാം, പ്രൊഡക്ഷൻ കൺട്രോളർ – ജിത്ത് പിരപ്പൻകോട്, ലൈൻ പ്രൊഡ്യൂസർ- ടെസ്സ് ബിജോയ്,ഷിനാസ് അലി എന്നിവരാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.











