ടോവിനോ ആ പടത്തിൽ അങ്ങനൊരു പ്രതിഫലം ആവശ്യപ്പെട്ടിട്ടില്ല! മകൾ കീർത്തി പ്രതിഫലം കുറക്കണമെന്ന് പറയുന്നവരോട് നിർമാതാവ് സുരേഷ്‌കുമാർ

ടോവിനോ വാശിയിൽ ഒരു നല്ല പ്രതിഫലം അല്ല ചോദിച്ചത്, നിർമാതാവ് സുരേഷ് കുമാർ പറയുന്നു

നിർമാതാക്കൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് തുറന്ന് പറയുന്ന നിർമാതാവാണ് ജി സുരേഷ് കുമാർ. താരങ്ങളുടെ ഉയർന്ന പ്രതിഫലത്തിനെതിരെ ഒന്നിലേറെ തവണ സുരേഷ് കുമാർ സംസാരിച്ചിട്ടുണ്ട്. സുരേഷ് കുമാറിന്റെ പ്രസ്താവനയെ എതിർക്കുന്നവർ പ്രധാനമായും ചൂണ്ടിക്കാണിച്ചത് മകളായ നടി കീർത്തി സുരേഷിന്റെ പ്രതിഫലമാണ്.ഇപ്പോഴിതാ വാശിയിൽ ടൊവിനോയും, കീർത്തിയും വാങ്ങിയ പ്രതിഫലം സൂചിപ്പിച്ചിരിക്കുകയാണ് സുരേഷ് കുമാർ. വാശിയുടെ ബഡ്ജറ്റിൽ പ്രശ്നമൊന്നും ഉണ്ടായില്ല. ടൊവിനോ അങ്ങനെയാെരു ബ‍ഡ്ജറ്റിലല്ല ആ പടത്തിൽ അഭിനയിച്ചത്.

അതുകൊണ്ടാണ് ആ പടത്തിൽ ലാഭമുണ്ടാക്കാനായത്. വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്ന നടന്മാരുംഉണ്ട് , ടോവിനോ വാശിയിൽ ഒരു നല്ല പ്രതിഫലം അല്ല ചോദിച്ചത്. മര്യാദക്കാരായ ആർട്ടിസ്റ്റുകളുമുണ്ട്. എല്ലാവരെയും അടച്ചാക്ഷേപിക്കുന്നില്ല. അതുപോലെ ചിലർ ഫോണും എടുക്കാറില്ല അങ്ങനെയുള്ള നടന്മാരും ഉണ്ട്. അതുപോലെ വാശിയിൽ കീർത്തി സുരേഷ് വാങ്ങിച്ച പ്രതിഫലം, ഉള്ളത് കൊടുത്തു എന്നാണ് സുരേഷ് കുമാർ പറയുന്നത്. പ്രതിഫലം കുറയ്ക്കാൻ പറയുമ്പോൾ മോളോടും കൂടി പറയെന്ന് പലരും പറയാറുണ്ട്. അവളോടും ഞാൻ ഇത് തന്നെയാണ് പറയാറ്, സുരേഷ് കുമാർ പറയുന്നു.

പ്രൊഡ്യൂസറുണ്ടെങ്കിലേ സിനിമയുള്ളൂ, അവൾ സിനിമയിലെത്തിയിട്ട് പത്ത് വർഷം കഴിഞ്ഞപ്പോൾ അവളുടെ പടമെടുത്ത എല്ലാ പ്രൊഡ്യൂസേർസിനും മൊമന്റോ അയച്ച് കൊടുത്തു. അത് പ്രൊഡ്യൂസറിനാണ് ചെയ്യേണ്ടത്. അത് ചെയ്യാൻ തോന്നിയത് പ്രൊഡ്യൂസറുടെ മോളായത് കൊണ്ടാണ്. അവൾ നമ്മുടെ കഷ്ടപ്പാട് കണ്ട് വളർന്നതാണ്. ഞാൻ 35 പടമെടുത്താൽ അതിൽ 15 ഉം ഫ്ലോപ്പ് ആയിരിക്കും, സുരേഷ്‌കുമാർ പറയുന്നു.