എനിക്കുറപ്പുണ്ട് എൻ്റെ സെപ്റ്റിക് ടാങ്ക് നിറയും, പക്ഷേ വിഷമിക്കേണ്ട ഞാൻ അത് മാറ്റും! തനിക്ക് നേരെ വരുന്ന അധിക്ഷേപ കമന്റുകൾക്ക് കിടിലൻ മറുപടിയുമായി; ഗോപി സുന്ദർ 

കഴിഞ്ഞ ദിവസം  ഗായിക പ്രിയ നായര്‍ക്കൊപ്പമുള്ള ചിത്രം ഗോപി സുന്ദര്‍ പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെ ഈ ചിത്രത്തിന് താഴെ ആയി  നിരവധി പേരാണ് മോശം കമന്റുകളുമായി എത്തിയത്.ചില കമന്റുകള്‍ക്ക് ഗോപി സുന്ദര്‍ ചുട്ടമറുപടി തന്നെ നല്‍കുകയും ചെയ്തു, മറുപടി വാക്കുകളിൽ മാത്രം ഒതുങ്ങുന്നതല്ല ശരിക്കും ഞെട്ടിക്കുന്നയൊരു ചിത്രവും ഇതിനൊപ്പം തന്നെ ഗോപി സുന്ദർ പങ്കിട്ടിട്ടുണ്ട്. മറ്റുള്ളവരുടെ ജീവിതത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാനും സ്വന്തം കഥകൾ സൃഷ്ടിക്കാനും ജിജ്ഞാസയുള്ളവർക്ക് സ്ക്രിപ്റ്റുകൾ ദയവായി ഇവിടെ നിക്ഷേപിക്കുക. ഞാൻ ഫ്ലഷ് ചെയ്യട്ടെ. എനിക്കുറപ്പുണ്ട് എൻ്റെ സെപ്റ്റിക് ടാങ്ക് നിറയും, പക്ഷേ വിഷമിക്കേണ്ട ഞാൻ അത് മാറ്റും എന്നുമാണ് ഒരു ക്ലോസെറ്റിന്റെ ചിത്രംഫേസ്ബുക്കിൽ  പങ്കിട്ടു കൊണ്ട് ഗോപി സുന്ദർ കുറിച്ചിരിക്കുന്നത്

ഈ ഒരു ചിത്രത്തിന് കീഴിൽ നിരവധിപ്പേരാണ് ഗോപി സുന്ദറിനെ അനുകൂലിച്ച് കൊണ്ട് എത്തിയിരിക്കുന്നത്. ഇങ്ങനെയുള്ളവർക്ക് ഇത് തന്നെ വേണം മറുപടി കൊടുക്കാൻ എന്നടക്കമുള്ള കമന്റുകളും വരുന്നുണ്ട്,പ്രിയ നായര്‍ക്കൊപ്പമുള്ള ചിത്രം ഗോപി സുന്ദര്‍ പങ്കു വെച്ചപ്പോൾ നിരവധിപ്പേർ പരിഹാസ കമന്റുകളുമായി എത്തിയിരുന്നു. പാവം. ഉള്ളില്‍ സന്തോഷം ഇല്ലാത്ത മനുഷ്യന്‍. പുറത്തു എവിടെ ആണിയാള്‍ അത് തിരഞ്ഞു നടക്കുന്നത്. ഈ ലോകത്തെ എല്ലാം പരീക്ഷിച്ചാലും അയാള്‍ക്കു അത് കിട്ടുമോ എന്നായിരുന്നു ഒരു കമന്റ്. ഞാന്‍ ഹാപ്പിയാണ് ഡിയര്‍. പേടിക്കേണ്ട. നിങ്ങളുടെ കരുതലിന് നന്ദി എന്നായിരുന്നു ഗോപി സുന്ദറിന്റെ മറുപടി

എന്തിനാടെ ഇങ്ങനെ ഓരോന്നിനെ ഇന്‍ട്രഡ്യൂസ് ചെയ്ത് ട്രോള് വാങ്ങി കൂട്ടുന്നെ. നാഷണല്‍ അവാര്‍ഡ് മ്യൂസിക് ഡയറക്ടര്‍ ഒരു കാലത്തെ എന്റെ പ്രിയപ്പെട്ടയാള്‍. എത്ര കോപ്പിഅടിച്ചു ഉണ്ടാക്കിയതായാലും പ്രിയപ്പെട്ടത് ആയിരുന്നു. പക്ഷെ ഇപ്പോ അണ്ണന്‍ ഇങ്ങനെ സ്വയം അധപതിച്ചു ഊക്കല്‍ വാങ്ങുന്നത് കാണുമ്പോൾ സഹിക്കാന്‍ പറ്റണില്ല അണ്ണാ എന്നായിരുന്നു മറ്റൊരു കമന്റ്. എന്നാ നീ പോയി എനിക്ക് വേണ്ടി മുട്ടിപ്പായി പ്രാര്‍ത്ഥിക്കൂ എന്നായിരുന്നു താരത്തിന്റെ മറുപടി. അടുത്ത കളി കൂട്ടുകാരി, എന്നാലും അണ്ണാ, ഈ പ്രൊഫഷനും പ്രിവിലേജും ദുരുപയോഗം ചെയ്ത് സെക്ഷ്വല്‍ എക്‌സ്‌പ്ലോയിറ്റേഷന്‍ ചെയ്യുന്നതും അത് ഉളുപ്പില്ലാതെ സോഷ്യല്‍ മീഡിയയില്‍ ഇട്ട് ആത്മരതി അടയുകയും ചെയ്യുന്ന ഒരു പ്രത്യേക തരാം സൈക്കോ ആവാനും അപാര തൊലിക്കട്ടി തന്നെ വേണം. എന്നായിരുന്നു മറ്റൊരു കമന്റ്. നിന്നോട് ആരെങ്കിലും വന്ന് പരാതി പറഞ്ഞോ? പോയ് പണി നോക്ക് എന്നാണ് ഇയാള്‍ക്ക് ഗോപി സുന്ദര്‍ നല്‍കിയ മറുപടി