ഞങ്ങൾ തമ്മിൽ കണ്ടുമുട്ടുന്നതുവരെ ഈ ബന്ധം മുന്നോട്ട് കൊണ്ടുപോകണമെന്നില്ലായിരുന്നു! പ്രണയിക്കാൻ തുടങ്ങിയത് വിവാഹത്തിന് ശേഷം; ഗോപികയും, ഗോവിന്ദ് പദ്മസൂര്യയും

പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഗോപിക അനിലും, ഗോവിന്ദ് പദ്മ സൂര്യയും, കഴിഞ്ഞ വര്‍ഷം ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ഗോപികയും ജിപിയും അവരുടെ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് ഇപ്പോള്‍. ഇതിനിടെ ഒരു അഭിമുഖത്തിൽ വിവാഹത്തിന് ശേഷമുള്ള തങ്ങളുടെ ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരദമ്പതിമാര്‍. ഞങ്ങള്‍ തമ്മില്‍ കാണുന്നത് വരെ ഈ ബന്ധം മുന്നോട്ടു കൊണ്ടുപോകണം എന്നുണ്ടായിരുന്നില്ല. ഞാന്‍ വളരെ പ്രാക്ടിക്കല്‍ ആണെന്നാണ് ജിപി പറയുന്നു.

ഒരേ മേഖലയിൽ നിന്നും  ഒരാളെ ഭാര്യയായി വേണ്ട എന്നായിരുന്നു എന്റെ തീരുമാനം. എന്നാൽ പരസ്പരം കണ്ടതിനു ശേഷം ആ തീരുമാനം മാറ്റുകയായിരുന്നു ജി പി പറയുന്നു. എനിക്ക് ഓക്കെ ആകുമെന്ന് തോന്നി . പിന്നെ ഗോപിക വളരെ സ്‌ട്രൈറ്റ് ഫോര്‍വേഡ് ആയ ആളാണ്. മനസ്സിലാക്കാനും വലിയ ബുദ്ധിമുട്ടുണ്ടായില്ല  ജി പി പറഞ്ഞു. എല്ലാ ദിവസവും സംസാരിക്കുമെങ്കിലും ഒരു വര്‍ഷം എടുത്തതിന് ശേഷം ആണ്  വിവാഹം  എന്ന തീരുമാനത്തിലേക്ക് എത്തുന്നത്. കല്യാണം കഴിഞ്ഞതിനു ശേഷം ഞങ്ങള്‍ കൂടുതല്‍ പ്രണയിക്കാന്‍ തുടങ്ങി.

കല്യാണത്തിന്റെ അന്ന് വരെ വളരെ പ്രാക്ടിക്കല്‍ ആയാണ് കാര്യങ്ങള്‍ പോയത്. വീട്ടുകാരുടെ നിര്‍ബന്ധത്തില്‍ നടന്ന കല്യാണം ആയിരുന്നല്ലോ. കല്യാണം കഴിഞ്ഞതിനു ശേഷം ഒട്ടുമിക്ക ദിവസങ്ങളിലും ഞങ്ങള്‍ ഒരുമിച്ച് ഉണ്ട്. പരസ്പരം കൂടുതല്‍ മനസ്സിലാക്കാനായി. എനിക്ക് ഷൂട്ട് ഉണ്ടെങ്കില്‍ ഗോപിക അവിടേക്ക് വരും, തിരിച്ച് ഞാനും ജി പി പറഞ്ഞു. ജിപി എല്ലാ കാര്യങ്ങളും വളരെ കൃത്യതയോടെ സെറ്റ് ചെയ്ത് വെക്കുന്ന ആളാണ്. അതിലേക്ക് എത്തിച്ചേരാനുള്ള ശ്രമത്തിലാണ് ഞാനെന്ന് ഗോപികയും പറഞ്ഞു.