നാലാം വാരം കടന്ന് ഹൊറർ കോമഡി എന്റർടെയ്നർ ഹലോ മമ്മി

Hello Mummy crossed fourt week

ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ എത്തിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് ഹലോ മമ്മി. റിലീസ് ചെയ്ത് നാലാം വാരം പിന്നിടുമ്പോൾ ചിത്രം ഹിറ്റ് ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുകയാണ്. മറ്റ് വമ്പൻ റിലീസുകൾ എത്തിയിട്ടും ഈ മമ്മിയും കൂട്ടരും പ്രേക്ഷർക്കൊപ്പമുണ്ട്. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം നവംബർ 21ന് ആയിരുന്നു റിലീസ് ചെയ്തത്. നിലവിൽ 123 തിയറ്ററുകളിൽ പടം പ്രദർശനം തുടരുകയാണ്.

ഹലോ മമ്മി നാലാം വാരത്തിലേക്ക് എത്തുമ്പോൾ വേൾഡ് വൈഡ് കളക്ഷൻ 18 കോടിയാണ്. കൂടാതെ ഇരുപത്തോളം അഡിഷണൽ സെന്ററുകളിലും ചിത്രം പ്രദർശനം ആരംഭിച്ചിട്ടുണ്ട്. യുവാക്കളും കുട്ടികളും കുടുംബ പ്രേക്ഷകരുമെല്ലാം ചിരിമഴ പെയ്യിക്കുകയാണ് തിയറ്ററുകളിൽ. നർമ്മത്തിന് പ്രാധാന്യം നൽകി എത്തിയ ചിത്രമായതിനാൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ തക്കവണ്ണം ഒരുപിടി മുഹൂർത്തങ്ങളാണ് ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ ഇ. എസ് എന്നിവർ ചേർന്ന് നിർമ്മാണം വഹിച്ച ചിത്രം ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്നാണ് നിർമ്മിച്ചത്. സജിൻ അലി, നിസാർ ബാബു, ദിപൻ പട്ടേൽ എന്നിവരാണ് സഹനിർമ്മാതാക്കൾ. ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത് ഡ്രീം ബിഗ് പിക്ച്ചേഴ്സാണ്. ജിസിസി ഓവർസീസ് ഡിസ്ട്രിബ്യുഷൻ റൈറ്റ്സ് ഉൾപ്പെടെയുള്ള ഓവർസീസ് ഡിസ്ട്രിബ്യുഷൻ ഫാഴ്സ് ഫിലിംസും