എന്റെ വളർച്ചയിൽ ലാലേട്ടന്റെ കൈതാങ്ങില്ല ഹണിറോസ് !!

നിരവധി ആരാധകരുള്ള നടിയാണ് ഹണിറോസ്. 2005ല്‍ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു ഹണി റോസ് അരങ്ങേറ്റം കുറിച്ചത്. ട്രിവാന്‍ഡ്രം ലോഡ്ജ്, ഹോട്ടല്‍ കാലിഫോര്‍ണിയ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ചങ്ക്സ്, ബിഗ് ബ്രദര്‍ തുടങ്ങി ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചു. ‘അക്വാറിയം’ ആണ് ഹണി റോസിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. മോഹന്‍ലാല്‍ നായകനായ മോണ്‍സ്റ്ററിലാണ് ഒടുവില്‍ അഭിനയിച്ചത്. താരം ഉദ്ഘാടനത്തിനെത്തുന്ന ചിത്രങ്ങളെല്ലാം വൈറലാകാറുണ്ട്. അതേസമയം മോഹനലാലിന്റെ കൈത്താങ്ങിലാണ് ഹണി റോസ് വളർന്നത് എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു ഇതിന് മറുപടിയുമായാണ് താരം ഇപ്പോൾ എത്തിയിരിക്കുന്നത്.

Honey-Rose

ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ മറുപടി, എന്റെ വളർച്ചയിൽ ലാലേട്ടന്റെ കൈത്താങ്ങ് ഉണ്ടായിരുന്നു എന്ന വാക്കുകൾ ഞാൻ പറഞ്ഞതല്ല. ഇത് കൊണ്ട് ഇത് പറഞ്ഞവർ ഉദ്ദേശിക്കുന്നത് എന്താണെന്ന് അതിലെ ചിത്രങ്ങൾ കാണുമ്പോൾ നമുക്ക് മനസിലാക്കാവുന്നതേ ഉള്ളു. എനിക്ക് ആ വാർത്തകൾ വന്നപ്പോൾ നല്ല രീതിയിൽ ദേഷ്യം വന്നിരുന്നു, ഞാൻ ഒരു കംപ്ലൈന്റ് ചെയ്‌താൽ ഇനി ഇതെങ്ങനെ വളച്ചൊടിക്കും എന്ന് അറിയില്ലായിരുന്നു, ഇതൊക്കെ ലാലേട്ടൻ കണ്ടാൽ എന്തൊരു നാണക്കേടാണ്, അതുകൊണ്ട് ഞാൻ ഇത് അദ്ദേഹത്തിന് അയച്ചുകൊടുത്തിട്ട് ഞാൻ പറഞ്ഞതല്ല എന്ന് പറയുക ഉണ്ടായി, എന്നാൽ ഇതിന് അദ്ദേഹം പറഞ്ഞത് വിട്ടുകള എന്ന് മാത്രമായിരുന്നു എന്നും താരം കൂട്ടിച്ചേർത്തു.