ഹണി റോസിന് വേണ്ടത് റീച്ചല്ല; വീഡിയോ ഇട്ട നടിയുടെ ഉദ്ദേശം വെളിപ്പെടുത്തി, രാഹുൽ ഈശ്വർ

ഈ കഴിഞ്ഞ മാസം സോഷ്യൽ മീഡിയ മൊത്തം ഭരിച്ച നടി ഹണി റോസാണ് എന്ന് വേണമെങ്കിൽ പറയാം. നടിയുമായി ബന്ധപ്പെട്ട വാർത്തകളാൽ നിറയുകയായിരുന്നു സോഷ്യൽ മീഡിയ അടക്കം. ഹണി റോസും വ്യവസായി ആയ ബോബി ചെമ്മണ്ണൂരും തമ്മിലുള്ള പ്രശ്നങ്ങൾ ആണ് നടിയെ വാർത്താ കോളങ്ങളിലെ പ്രധാന തലക്കെട്ടാക്കി മാറ്റിയത്. അന്ന് തൊട്ട് തന്നെ രാഹുൽ ഈശ്വറും ഈ വിഷയവുമായി ബന്ധപ്പെട്ട് മുന്നിലുണ്ട്. ഈയൊരു വിഷയം കുറച്ചൊക്കെ തണുത്ത് നിൽക്കുകയാണെങ്കിലും. രാഹുൽ ഈശ്വർ ഇപ്പോഴും ഫ്രയ്മിൽ തന്നെ സജീവമായുണ്ട്. ഇപ്പോഴിതാ ഈ നടപടികളിൽ പ്രതികരിക്കുകയാണ് രാഹുൽ. രാഹുലിന്റെ വാക്കുകളിലേക്ക്. ‘ഹണി റോസ് റീച്ചിന് വേണ്ടിയായിരിക്കില്ല ഇങ്ങനെ കേസ് കൊടുക്കുന്നത്. പകരം ഹണി റോസ് പുരുഷൻമാരെ സോഫ്റ്റ് ടാർഗറ്റായി കാണുകയാണ്. പരാതി കൊടുത്താൽ പരാതിയിൽ പറയുന്നയാൾക്ക് എന്തെങ്കിലും ദുരിതം ഉണ്ടാകുകയോ ഇല്ലാതാരിക്കുകയോ ചെയ്യും എന്നാലും തനിക്ക് ഒന്നും ഉണ്ടാകില്ലെന്ന ലാഘവത്തോടെയാണ് കേസ് കൊടുക്കുന്നത്. വീണ്ടും വീണ്ടും വ്യാജ പരാതി കൊടുക്കാൻ കഴിയുമെന്ന് കാണിച്ച് തന്നതിൽ ഹണി റോസിനോട് എനിക്ക് നന്ദിയുണ്ട്.

ബോച്ചെ തെറ്റ് ചെയ്തു ഹണിറോസിനോട് മാപ്പ് പറയണം എന്ന് പറഞ്ഞ ഞാൻ എങ്ങനെയാണ് ബോച്ചെയ്ക്കൊപ്പം ചേർന്ന് ഹണി റോസിനെ അധിക്ഷേപിക്കുക. കള്ളം പറയാൻ യാതൊരു മറുപടിയുമില്ല. തന്റെ അനുവാദമില്ലാതെ കൈയ്യിൽ ബോച്ചെ തൊട്ടുവെന്നൊക്കെയാണ് അവർ പരാതി നൽകിയിരിക്കുന്നത്. അതേ വീഡിയോസും ചിത്രങ്ങളും ഹണി റോസ് തന്റെ പേജിൽ പങ്കുവെച്ചിട്ടില്ലേ, അന്ന് ഇതൊന്നും പ്രശ്നമല്ലായിരുന്നോ? 2024 ജുലൈയിൽ നടന്ന കാര്യമാണ് ഇത്. അന്നൊന്നും ഇത് പ്രശ്നമല്ലേ. അപ്പോൾ ബോചെയെ മനപ്പൂർവ്വം ദ്രോഹിക്കാൻ ലക്ഷ്യം വെച്ചുള്ളതാണെന്ന് പറഞ്ഞാൽ ആരെയെങ്കിലും കുറ്റം പറയാൻ സാധിക്കുമോ? ആണിനെ വേട്ടയാടി കഴിഞ്ഞാൽ എന്തോ വലിയ സംഭവമാണെന്ന് തെറ്റിധരിക്കപ്പെടുന്നുണ്ട്. ബോചെയെ കണ്ടപ്പോൾ ഞാൻ പറഞ്ഞിരുന്നു അദ്ദേഹം ജയിലിൽ പോയത് നിയോഗമായെന്ന്. കാരണം ജയിലിൽ ജാമ്യതുക നൽകാൻ കഴിയാതെ പുറത്തിറങ്ങാൻ പറ്റാത്ത പലരും ഉണ്ട്. അവർക്ക് ഒരു കോടിയോളം തുക അദ്ദേഹം സമാഹരിച്ചിട്ടുണ്ട്. നടിമാർ എക്സ്പോസ് ചെയ്ത് അത് ചൂണ്ടിക്കാണിച്ച് കഴിഞ്ഞാൽ ഞാൻ അറിഞ്ഞില്ലെന്ന് അഭിനയിക്കരുത്. മനപ്പൂർവ്വം അറ്റൻഷൻ സീക്കിങ്ങ് ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കുമ്പോൾ വിമർശനം വരരുതെന്ന് പറയുന്നത് ശരിയല്ല. പക്ഷെ വിമർശനങ്ങൾ ആഭാസമാകരുത്. ബഹുമാനത്തോടെ വിമർശിക്കണം.

വ്യാജ പരാതി പുരുഷൻമാർക്കെതിരെ ഉയരുന്ന സാഹചര്യത്തിലാണ് പുരുഷ കമ്മീഷൻ എന്ന ആവശ്യം ഉയർത്തുന്നത്. ഫെമിനിസം എന്നത് ഒരിക്കലും പുരുഷ വിരോധമാകരുത്. കപടഫെമിനിറ്റ് വാദങ്ങൾ ശരിയല്ലെന്ന് മാധ്യമങ്ങൾ തുറന്ന് പറയണം. കയ്യടിക്ക് വേണ്ടിയുള്ള സ്ത്രീപക്ഷവാദം ശരിയല്ല. ഹണി റോസിന്റെ നിലപാടുകളോട് വിയോജിപ്പാണെങ്കിലും അവർക്ക് കിട്ടുന്ന പിന്തുണയിൽ സന്തോഷമുണ്ട്. സർക്കാർ അടക്കമുള്ള സംവിധാനങ്ങൾക്ക് സ്ത്രീപക്ഷ നിലപാട് വേണം. എന്നാൽ അത് പുരുഷവിരോധമാകരുത്. എ എം എം എ എന്ന സംഘടന അവരുടെ ആൺമക്കളേയും പെൺമക്കളേയും ചേർത്ത് നിർത്തണം. ഹേമകമ്മിറ്റി നല്ലതാണ്, പക്ഷെ ചത്തകുഞ്ഞിന്‌റെ ജാതകമല്ല നോക്കേണ്ടത്, മറിച്ച് ഭാവിയിലെ പരാതികൾ പരിഹരിക്കാൻ ഒരു ബോഡിയായി പ്രവർത്തിക്കണം എന്നും രാഹുൽ ഈശ്വർ പറയുന്നു.