ഹണിറോസ് പലപ്പോഴും എയറിൽ ആവുന്നത് ധരിക്കുന്ന വസ്ത്രത്തിന്റെ പേരിലാണ് ! എന്നാൽ അതിനു പിന്നിൽ സ്വന്തം അമ്മയാണെങ്കിലോ?

കുറ്റപ്പെടുത്താനുള്ള സ്വഭാവമോ ചെയ്തികളോ തങ്ങളുടെ മകൾ ഹണി റോസിനില്ലയെന്നും ഹൃദയത്തിൽ അലിവുള്ള കുട്ടിയാണ് ഹണി റോസെന്നും പറയുകയാണ് ഹണി റോസിന്റെ മാതാപിതാക്കൾ.‍ സൽസ്വഭാവിയാണ് ഹണി. ഇപ്പോൾ ഹണിയുമായി വഴക്കുണ്ടാക്കേണ്ട ആവശ്യം വരാറില്ല. അച്ഛൻ ഹണിയെ ഒരിക്കൽ പോലും വഴക്ക് പറഞ്ഞിട്ടില്ല. എല്ലാ കാര്യത്തിലും ഹണിക്ക് ഫുൾ മാർക്ക് കൊടുക്കും അച്ഛൻ .

തന്നേക്കാൾ നന്നായി ഹണി റോസ് കുക്ക് ചെയ്യുമെന്നും  നിമിഷനേരം കൊണ്ട് ടേസ്റ്റിയും നീറ്റായും ഹണി ഭക്ഷണമുണ്ടാക്കും എന്നാണ് ഹണിയെക്കുറിച്ച് ‘അമ്മ പറയുന്നത് . ഹണി റോസിനെക്കുറിച്ച്  നല്ലത് മാത്രമെ മാതാപിതാക്കൾക്ക് പറയാനുള്ളു. ഒരു ഓൺലൈൻ മാധ്യമത്തിൽ ഹണി റോഷനൊപ്പം നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് മാതാപിതാക്കൾ മകളെക്കുറിച്ച് സംസാരിക്കുന്നത്.

നിരന്തരമായി ഉദ്ഘാടനങ്ങൾ ചെയ്യുന്നതുകൊണ്ട് തന്നെ ഉദ്ഘാടനം സ്റ്റാറെന്നൊരു വിളിപ്പേരും ഹണി റോസിനുണ്ട്. നടിക്ക് ഏറ്റവും കൂടുതൽ വിമർശനവും ട്രോളും ലഭിക്കാറുള്ളത് ധരിക്കുന്ന വസ്ത്രത്തിന്റെ പേരിലാണ്. പക്ഷെ പരിഹാസങ്ങളൊന്നും ഹ​ണി റോസിനെ ബാധിക്കാറില്ല.

എന്നാൽ ഹണി ധരിക്കുന്ന കോസ്റ്റ്യൂമിന് പിന്നിൽ ഹണി റോസിന്റെ അമ്മയാണെന്നുള്ളതാണ് സത്യം .  ഹണി തന്നെയാണ് ഇക്കാര്യം പുതിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. തന്റെ കോസ്റ്റ്യൂമിന്റെ ഉത്തരവാദി അമ്മയാണ് എന്നും പക്ഷെ തെറി കേൾക്കുന്നത് ‍താനാണെന്നാണ് ഹണി റോസ് പറഞ്ഞത്.

‘അമ്മ പറയുന്നതിങ്ങനെ ;’ഹണിക്ക് വസ്ത്രം വാങ്ങുന്നതും സെലക്ട് ചെയ്യുന്നതും അതിന് പിറകിൽ കഷ്ടപ്പെടുന്നതുമെല്ലാം ഞാനാണ്. പക്ഷെ എന്റെ പേര് അവൾ എവിടേയും പറയാറില്ല. എന്തുകൊണ്ടാണ് പറയാത്തതെന്ന് ഒരിക്കൽ ചോ​ദിച്ചപ്പോൾ‌ ചിരിക്കുക മാത്രമാണ് ചെയ്തത്. ഫാഷൻ സെൻസ് ജനിച്ചപ്പോൾ മുതൽ തനിക്കുണ്ട്. ഹണി എപ്പോഴും ഒരുങ്ങി ഏറ്റവും ടോപ്പായി നിൽക്കണമെന്ന് തനിക്കുണ്ട്. കുഞ്ഞിലെ മുതൽ എല്ലായിടത്തും ഹണിയെ നന്നായി ഒരുക്കിയാണ് ഞാൻ കൊണ്ടുപോയിരുന്നതെന്നും അമ്മ പറഞ്ഞു.

തനിക്ക് മേക്കപ്പ് ചെയ്ത് തരാൻ ഹണിക്ക് ഇഷ്ടമല്ല. ഞാൻ സാരി ഉടുക്കാറില്ല. പക്ഷെ ഹണി നന്നായി സാരിയുടുക്കുമെന്നും കല്യാണത്തിന്റെ അന്ന് മാത്രമാണ് ഞാൻ സാരി ഉടുത്തതെന്നും അമ്മ കൂട്ടിച്ചേർത്തു’.

തന്റെ പ്രൊഡക്ഷൻ ഹൗസിന്റെ വിശേഷങ്ങളും ഹണി റോസും കുടുംബവും പങ്കിട്ടു. ഹണി റോസ് വർ​ഗീസ് എന്നാണ് പ്രൊഡക്ഷൻ കമ്പനിയുടെ പേര്. ബോയ്ഫ്രണ്ട് റിലീസ് ചെയ്തപ്പോൾ മുതൽ പ്രൊഡക്ഷൻ കമ്പനി തുടങ്ങണമെന്നത് തന്റെ അച്ഛന്റെ ആ​ഗ്ര​ഹമാണ് എന്നും  അതിനാലാണ് ഹണി നിർമ്മാണത്തിലേക്കും ഇറങ്ങാൻ തീരുമാനിച്ചതെന്നും കുടുംബം പറയുന്നു.

മകൾക്ക് പ്രേമമുണ്ടായിട്ടുണ്ടോയെന്ന് അവതാരക ചോദിച്ചപ്പോൾ ത​ഗ് മറുപടിയാണ് ഹണിറോസിന്റെ അമ്മയിൽ നിന്നും വന്നത്. പ്രമോമോ… ഒരു മണ്ണാങ്കട്ടയും ഇതുവരെ ഹണിക്കുണ്ടായിട്ടില്ല. ഇവൾക്ക് പ്രേമമുണ്ടായിരുന്നുവെങ്കിൽ ‍‍താൻ രക്ഷപ്പെട്ടേനെ എന്നാണ് അമ്മ പറഞ്ഞത്. ഹണിയുടെ വിവാഹമാണ് അമ്മയുടെ വലിയ സ്വപ്നം.

ബോയ്ഫ്രണ്ടിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ ഹണി റോസ് മലയാളവും കടന്ന് തെലുങ്കിൽ അടക്കം തിരക്കുള്ള താരമായി ഇന്ന് മാറി കഴിഞ്ഞു. ഇടുക്കി മൂലമറ്റം സ്വദേശിനിയായ ഹണി അടുത്തിടെയാണ് എറണാകുളത്ത് ഫ്ലാറ്റ് വാങ്ങി കുടുംബസമേതം താമസമാക്കിയത്. സിനിമയിലെത്തി 20 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് പുതിയ സംരംഭവുമായി ഹണി റോസ് എത്തിയത് എന്ന പ്രത്യേകതയുമുണ്ട്. എച്ച്ആര്‍വി (ഹണി റോസ് വര്‍ഗീസ്) പ്രൊഡക്ഷന്‍സ് എന്നാണ് തന്റെ നിര്‍മാണ കമ്പനിക്ക് ഹണി റോസ് നല്‍കിയിരിക്കുന്ന പേര്.