
നടി നമിതയുടെ ബാഗ് റിപ്പയർ ചെയ്യാൻ തന്നെ അമ്പതിനായിരം രൂപ വേണ്ടി വരും. ലക്ഷങ്ങൾ കൊടുത്താണ് ബാഗ് വാങ്ങുന്നത്. ഭാര്യയുടെ ഷോപ്പിംഗ് കുറച്ച് കടുപ്പം തന്നെയെന്ന് പറയുകയാണ് നമിതയുടെ ഭർത്താവ് വീരേന്ദ്ര ചൗദരി. മലയാളത്തില്‍ പുലിമുരുകന്‍ അടക്കമുള്ള സിനിമകളില്‍ അഭിനയിച്ച് ശ്രദ്ധേയായ നടി നമിത തമിഴിലും മറ്റും ഗ്ലാമറസ് നായികയായിട്ടാണ് അറിയപ്പെടാറുള്ളത്. ഇതിനിടെ നടിയെ കുറിച്ച് ഭര്‍ത്താവ് വീരേന്ദ്ര ചൗധരി പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണ്. നടി ആയത് കൊണ്ട് ദിവസും സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്ന ആളാണ് തന്റെ ഭാര്യ. അങ്ങനെ നമിത വാങ്ങിയ ബാഗുകളുടെ മാത്രം പൈസ ഉണ്ടെങ്കില്‍ നൂറ് കോടി വരെ ആകുമെന്നാണ് ഭർത്താവ് പറയുന്നത്. ഗലാട്ട പിങ്ക് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ താരഭര്‍ത്താവിന്റെ പറയുന്നത്. ഭാര്യയുടെ ഷോപ്പിങ്ങിനെ കുറിച്ചായിരുന്നു വീരേന്ദ്രന്‍ സംസാരിച്ചത്. കല്യാണം കഴിഞ്ഞ സമയത്ത് ഒരു ദിവസം അമ്പതോ അറുപതോ ഓര്‍ഡറുകളെങ്കിലും നമിതയ്ക്ക് വരുമായിരുന്നു,
കല്യാണം കഴിഞ്ഞ സമയത്ത് ഒരു ദിവസം അമ്പതോ അറുപതോ ഓര്‍ഡറുകളെങ്കിലും നമിതയ്ക്ക് വരുമായിരുന്നു എന്നാണ് വീരേന്ദർ പറയുന്നത്. ഒരു പാക്കറ്റ് പൊട്ടിച്ച് നോക്കിയാല്‍ ചുവപ്പ് നിറമുള്ള വസ്ത്രമായിരിക്കും. അടുത്തത് പൊട്ടിക്കുമ്പോള്‍ അതും ചുവപ്പായിരിക്കും. ഇതൊക്കെ ഒരേ കളര്‍ വാങ്ങിക്കുന്നതെന്താണെന്ന് ചോദിക്കുമ്പോള്‍ ഇത് ചില്ലി റെഡ്, ഇത് ചെറി റെഡ് ആണെന്ന് ഒക്കെയായിരിക്കും നമിത പറയുക എന്നും ഇദ്ദേഹം പറയുന്നു. തന്നെ വല്ലാതെ ഇറിറ്റേറ്റഡ് ആക്കുന്ന കാര്യം ആണിതെന്നും നമിതയുടെ ഭര്‍ത്താവ് പറയുന്നു. ഇപ്പോള്‍ അതിന് കുറച്ച് മാറ്റം വന്നു എന്ന് കൂടി ഇദ്ദേഹം പറയുകയാണ്. അമ്പതില്‍ നിന്നും പത്തോ പതിനഞ്ചോ ഓര്‍ഡറായി ഇപ്പോൾ അത് കുറഞ്ഞിരിക്കുകയാണ്. ചെരുപ്പ്, ബാഗ്, ഡ്രസ്, അങ്ങനെ ഒരുപാടുണ്ടാവും. നമിതയുടെ ബാഗുകള്‍ റിപ്പയര്‍ ചെയ്യാന്‍ കൊടുത്തത് വാങ്ങിയാല്‍ അതിന്റെ ബില്ല് മാത്രം ചിലപ്പോള്‍ അമ്പതിനായിരം എങ്കിലും കുറഞ്ഞത് കാണും. ഇവള്‍ വാങ്ങിയ ബാഗുകളുടെ കാശെല്ലാം ചേര്‍ത്ത് വെച്ചിരുന്നെങ്കില്‍ നൂറ് കോടി ഉണ്ടാവും. കാരണം ഓരോ ബാഗിന്റെ വില അഞ്ച് ലക്ഷമോ എട്ട് ലക്ഷമോ ഒക്കെയാണ്. ഇരുപത് വര്‍ഷം മുന്‍പും വലിയ വില കൊടുത്ത് വാങ്ങിയ ബാഗ് യാതൊരു കുഴപ്പവുമില്ലാതെ ഇരിക്കുന്നത് എടുത്ത് കാണിക്കാറുണ്ട്.
അന്നേ ആ പണം കൊണ്ട് ഭൂമി വാങ്ങിയിരുന്നെങ്കില്‍ ഇന്നവിടെ മൈതമാനം പോലെ ആവുമായിരുന്നു എന്നൊക്കെയാണ് ഇദ്ദേഹം പറയുന്നത്. നമിതയുടെ സ്വഭാവത്തെ കുറിച്ചും ഭര്‍ത്താവ് സംസാരിച്ചു.നമിതയ്ക്ക് അച്ചടക്കം ഉണ്ടായിരിക്കണം. എല്ലാം കൃത്യസമയത്ത് നടക്കണമെന്നാണ് അവളുടെ ആവശ്യം. താന്‍ മാത്രമല്ല മക്കളും അങ്ങനെയാണ് ചെയ്ത് കൊണ്ടിരിക്കുന്നത്. എന്നാൽ പക്ഷേ ഇപ്പോള്‍ കൂടുതലും നമിത മക്കള്‍ക്ക് വേണ്ടിയാണ് വാങ്ങിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2017ൽ ആണ് നമിത വിവാഹിതയാകുന്നത്. ബിസിനസുകാരനായ വീരേന്ദ്ര ചൗധരിയെയാണ് നമിത വിവാഹം ചെയ്തത്. 2022 ൽ ഇരുവർക്കും ഇരട്ടക്കുഞ്ഞുങ്ങളും പിറന്നു. പിന്നെയീ അഭിമുഖത്തിൽ നമിതയാണ് ഭർത്താവിനെപ്പറ്റി സംസാരിക്കുന്നത്. വിവാഹത്തിന് മുമ്പ് തന്റെ ഭാവി ഭര്‍ത്താവിനെക്കുറിച്ച് വലിയ പ്രതീക്ഷകളുണ്ടായിരുന്നു. അതിനനുസരിച്ച് തനിക്ക് വീറിനെ കിട്ടിയെന്നും നമിത പറയുന്നു. എല്ലാ കാര്യങ്ങളും മനസിലാക്കി സ്‌നേഹിക്കുന്ന ആളാണ് തന്റെ ഭര്‍ത്താവെന്നാണ് നമിത പറയുന്നത്. വീരേന്ദ്രയുമായി ആദ്യം സംസാരിച്ച ശേഷം അവനൊരു ഡയമണ്ടാണ്, വിട്ട് കളയരുതെന്നാണ് തന്റെ അമ്മ തന്നോട് പറഞ്ഞത് എന്നും നമിത പറയുന്നു. പിന്നീടുള്ള ജീവിതം അത് സത്യമാണെന്ന് വ്യക്തമാവുന്ന രീതിയിലായിരുന്നു എന്നും നമിത പറയുകയാണ്.












