‘അതേ രോഗാവസ്ഥ എനിക്കും വന്നു; ജീവൻ തിരികെ കിട്ടിയത് ആ വാശി ഒഴിവാക്കിയതുകൊണ്ട്’; അനുഭവം പങ്കുവെച്ച് അനിൽ രാധാകൃഷ്ണ മേനോൻ!

‘അതേ രോഗാവസ്ഥ എനിക്കും വന്നു; ജീവൻ തിരികെ കിട്ടിയത് ആ വാശി ഒഴിവാക്കിയതുകൊണ്ട്’; അനുഭവം പങ്കുവെച്ച് അനിൽ രാധാകൃഷ്ണ മേനോൻ!

പ്രമുഖ സിനിമാപ്രേമി ഷാജി കുമാറിന്റെ വിയോഗത്തിനിടയാക്കിയ ‘പൾമനറി എഡീമ’ (Pulmonary Edema) എന്ന രോഗാവസ്ഥയെക്കുറിച്ചും തനിക്കും അതേ അവസ്ഥ നേരിടേണ്ടി വന്നിട്ടുണ്ടെന്നും തുറന്നുപറഞ്ഞ് സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ. ശ്വാസകോശത്തിൽ നീർക്കെട്ടുണ്ടായി ഓക്സിജൻ ലെവൽ അപകടകരമായി താഴുന്ന ഈ ഗുരുതരമായ ആരോഗ്യപ്രശ്നത്തെ അതിജീവിച്ചതിനെക്കുറിച്ചും ഐസിയുവിലെ അനുഭവങ്ങളെക്കുറിച്ചും മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.

വീടിന്റെ പാലുകാച്ചൽ ചടങ്ങിന്റെ തലേദിവസമാണ് തനിക്ക് കടുത്ത ശ്വാസമുട്ടൽ അനുഭവപ്പെട്ടതെന്നും, ഉടൻതന്നെ അടുത്തുള്ള ചെറിയ ആശുപത്രിയിൽ ചികിത്സ തേടിയതുകൊണ്ടാണ് ജീവൻ രക്ഷിക്കാനായതെന്നും അനിൽ രാധാകൃഷ്ണ മേനോൻ വ്യക്തമാക്കുന്നു. ആൻജിയോഗ്രാമിൽ രണ്ട് മേജർ ബ്ലോക്കുകൾ കണ്ടെത്തിയതിനെ തുടർന്ന് സ്റ്റെന്റിങ് ചെയ്യുകയായിരുന്നു. ഡോക്ടർമാരുടെ നിർബന്ധപ്രകാരം ഐസിയുവിൽ വിശ്രമിച്ച ആ ദിവസങ്ങളാണ് തന്റെ ജീവൻ രക്ഷിച്ചതെന്നും, അന്ന് വീടുമായി ബന്ധപ്പെട്ട വാശിപിടിച്ച് പുറത്തിറങ്ങിയിരുന്നെങ്കിൽ വലിയ ദുരന്തം സംഭവിച്ചേക്കാമായിരുന്നുവെന്നും അദ്ദേഹം ഓർക്കുന്നു. സമാനമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്ക് ഇതൊരു മുൻകരുതലാകട്ടെയെന്ന് കരുതിയാണ് തന്റെ അനുഭവം തുറന്നുപറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.