
പ്രേക്ഷകർക്ക് ഒരുപാട് പ്രിയങ്കരിയായ നടിയാണ് സായിപല്ലവി, തന്റെ ശക്തമായ നിലപാടുകളിലൂടെ ഹിറ്റ് ആയ പല സിനിമകളോടും നടി നോ പറഞ്ഞിട്ടുണ്ട്, എന്നാൽ താരം ചെയ്യ്ത സിനിമകളിലെല്ലാം തന്നെ ശക്തമായ കഥാപാത്രങ്ങളാണ് കാഴ്ചവച്ചിട്ടുള്ളത്. പ്രേമം, അമരൻ, ശ്യാം സിംഗ റോയ്, ഫിദ തുടങ്ങിയ നിരവധി ചിത്രങ്ങളെല്ലാം തന്നെ ഹിറ്റുകൾ ആകുകയും ചെയ്യ്തിരുന്നു. കൂടുതൽ പണം സമ്പാദിക്കാൻ വേണ്ടിയോ ,പ്രശസ്തി നേടാനോ വേണ്ടി സിനിമകൾ തിരഞ്ഞെടുക്കുന്നതിനു പകരം നല്ല വേഷങ്ങൾ മാത്രം തിരഞ്ഞെടുക്കാൻ താൻ ഇഷ്ട്ടപെടുന്നത് എന്ന് നടി മുൻപ് പറഞ്ഞിട്ടുണ്ട്, സിനിമകൾ തിരഞ്ഞെടുക്കുന്നതിനു പകരം നല്ല വേഷങ്ങൾ മാത്രം തിരഞ്ഞെടുക്കാൻ തുടങ്ങിയതോടെയാണ് ആരാധകർക്ക് സായ് പല്ലവിയെ കൂടുതലായി ഇഷ്ടപ്പെടുകയും ചെയ്യ്തിരുന്നു.

ഒരു വേഷം തനിക്ക് അനുയോജ്യമല്ല എന്ന് തോന്നിയാൽ വലിയ ഓഫറുകൾ ആണെങ്കിൽ പോലും അത് നിരസിക്കാൻ ഉള്ള ധൈര്യം സായ് പല്ലവി കാണിക്കാറുണ്ട്. പല സിനിമാ നിർമാതാക്കൾ താരത്തോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിച്ചിട്ടുണ്ടെങ്കിലും തിരഞ്ഞെടുക്കുന്ന കഥകളിൽ വളരെ ശ്രദ്ധാലുവായതിനാൽ അത് നടക്കാറില്ല. ഇക്കാരണത്താൽ, പിന്നീട് വലിയ ഹിറ്റുകളായി മാറിയ നിരവധി സിനിമകളോടാണ് താരം നോ പറഞ്ഞത്. ദുൽഖർ സൽമാൻ നായകനായെത്തിയ സിനിമയായിരുന്നു ‘കണ്ണും കണ്ണും കൊള്ളയടിത്താൽ’. സിനിമയിൽ നായികയായി അഭിനയിക്കാൻ സായ് പല്ലവിയെ സമീപിച്ചിരുന്നു. എന്നാൽ കഥാപാത്രവുമായോപൊരുത്തപ്പെടാൻ കഴിയാത്തതിനാൽ നടി ഓഫർ നിരസിക്കുകയായിരുന്നു.
തെലുങ്ക് സൂപ്പർ സ്റ്റാർ മഹേഷ് ബാബു നായകനായി എത്തിയ ‘സർക്കാരു വാരി പാട്ട’ എന്ന സിനിമയിൽ നായികയായി ആദ്യം പരിഗണിച്ചത് സായ് പല്ലവിയെ ആയിരുന്നു. എന്നാൽ ഒടുവിൽ കീർത്തി സുരേഷിനെ നായികയാക്കി,അഭിനയത്തിനേക്കാൾ കൂടുതൽ നായികയുടെ ഗ്ലാമറസ് വശം പ്രകടിപ്പിക്കുന്നതിലാണ് ഈ വേഷം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത് എന്നതായിരുന്നു സായ് ആ ഓഫർ സ്വീകരിക്കാൻ തയ്യാറാകാത്തതിന് കാരണം. വിജയ് ചിത്രമായ ലിയോയിൽ സായ് പല്ലവിയെ പരിഗണിച്ചിരുന്നു. കഥാപാത്രം ചെറുതും സ്ക്രീൻ സമയം വളരെ കുറവായതുകൊണ്ടും നടി അത് നിരസിക്കുകയായിരുന്നു. അതുപോലെ വിജയ് ദേവരകൊണ്ട ,രശ്മിക മന്ദാന എന്നിവർ ഒന്നിച്ച് അഭിനയിച്ച് ഹിറ്റായ സിനിമയായിരുന്നു ‘ഡിയർ കോമ്രേഡ്’. രശ്മിക മന്ദാനയ്ക്ക് പകരം സായ് പല്ലവിയെയാണ് നായികയായി ആദ്യം പരിഗണിച്ചിരുന്നത്. എന്നാൽ കഥാപാത്രത്തിനായി എഴുതിയ ചില ബോൾഡ് രംഗങ്ങളിൽ അഭിനയിക്കാൻ താരത്തിന് താത്പര്യം തോന്നാതിരുന്നതിനാൽ സിനിമ നിരസിച്ചു.












