
മമ്മൂട്ടിയുടെ പിന്നാലെ വർഷങ്ങളോളം സിനിമയകായ് നടന്നുവെന്നും തെലുങ്ക് സിനിമ ‘മഗധീര’യുടെ കഥയാണ് മമ്മൂട്ടിയോട് പറയാൻ പറ്റിയതെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകൻ ജോമോൻ . 2009 ൽ രാജമൗലിയുടെ സംവിധാനത്തിൽ രാം ചരണും കാജൽ അഗർവാളും അഭിനയിച്ച തെലുങ്കിലെ ആദ്യത്തെ 100 കോടി ക്ലബ്ബിൽ ഇടം നേടുന്ന മികച്ച ബിഗ് ബജറ്റ് ചിത്രമായിരുന്നു മഗധീര’ .
തെലുഗു ചിത്രമായ മഗധീരയുടെ അതേ കഥ അന്ന് ജോമോന്റെ കൈയിൽ ഉണ്ടായിരുന്നു. മറ്റൊരാൾ എഴുതിയ കഥയായിരുന്നു അത്. ആ സ്ക്രിപ്റ്റുമായി ജോമോൻ മമ്മൂട്ടിയെ സമീപിച്ചിരുന്നു . പക്ഷേ ആ കഥ പോലും വായിക്കാൻ മമ്മൂട്ടിക്ക് സമയം ഉണ്ടായിരുന്നില്ല. പിന്നീടാണ് ഇത് തെലുഗിൽ സിനിമയായി പുറത്തിറങ്ങുന്നത്. വർഷങ്ങളോളം ജോമോൻ മമ്മൂട്ടിയുടെ പിറകേ നടന്നിട്ടും ഒരു ഡെയ്റ്റ് കിട്ടിയില്ല. അത്രക്കും തിരക്കായിരുന്നു അന്ന് മമ്മൂട്ടി. പിന്നീട് ‘മഗധീര’ തിയേറ്ററിൽ എത്തിയപ്പോൾ ജോമോന് വലിയ വിഷമം ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

മലയാള സിനിമയിൽ ഒരു കാലത്ത് ഓടി നടന്ന് സിനിമകളിൽ അസോസിയേറ്റായി പ്രവർത്തിച്ചയാളാണ് ജോമോൻ. പിൽക്കാലത്ത് അദ്ദേഹം ചില സിനിമകൾ സംവിധാനം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യുക എന്നത്. എന്നാൽ ഇന്നും നടക്കാത്ത സ്വപ്നമായി അത് മാറിയിരിക്കുന്നുവെന്നും ഒപ്പം മമ്മൂട്ടിയോട് കഥ പറയാൻ പോയതിനെ കുറിച്ചുമൊക്കെ ഒരു ഓൺലൈൻ ചാനലിലൂടെ ജോമോൻ പറയുന്നു.
“മമ്മൂട്ടിയോട് മുപ്പത് വർഷം മുന്നേ സിനിമ ചെയ്യാനാവുമോ എന്ന് ചോദിച്ചു കൊണ്ടിരിക്കുന്നതാണ്. തനിക്ക് അദ്ദേഹവുമായി അത്രക്കും നല്ല അടുപ്പമായിരുന്നു. പല കഥകളും മാറ്റം വരുത്തിയിട്ടുണ്ട്. അദ്ദേഹത്തിന് തന്നെ നന്നായിട്ട് അറിയാം. കാരണം ആ കാലഘട്ടത്തിൽ വളരെ തിരക്കുള്ള അസോസിയേറ്റായിരുന്നു താനെന്നും ജോമോൻ പറയുന്നു. ഒരു സിനിമ ചെയ്യുമ്പോൾ ആർട്ടിസ്റ്റുകളെ ബുക്ക് ചെയ്യുന്നതിനു മുന്നേ, തന്നെയായിരുന്നു ബുക്ക് ചെയ്തിരുന്നത്. ഒരിക്കൽ സ്ക്രിപ്റ്റുമായി ചെന്നപ്പോൾ മമ്മൂട്ടിക്ക് രണ്ട് വർഷത്തെ ഗ്യാപ് വേണമെന്ന് പറഞ്ഞിരുന്നു. അത്രക്കും തിരക്കായിരുന്നു മമ്മൂട്ടിക്ക് അന്ന് . താൻ ഇടക്കിടെ കഥ പറയാൻ പോകുമായിരുന്നു. എങ്ങനെയെങ്കിലും അദ്ദേഹത്തിന്റെ ഒരു സിനിമ ചെയ്യണമെന്നായിരുന്നു ആഗ്രഹമെന്നും . കാരണം അത്രയും മികച്ച നടനാണ് മമ്മൂട്ടിഎന്നും ജോമോൻ പറയുന്നു.
നമുക്ക് എന്താണോ ആവശ്യമുള്ളത് അത് അതിമനോഹരമായിട്ട് അദ്ദേഹം അഭിനയിക്കും. മോഹൻലാലും അങ്ങനെ തന്നെയാണ്. മമ്മൂട്ടിക്കും മോഹൻലാലിനും ഏത് ക്യാരക്ടറും അഭിനയിക്കാൻ സാധിക്കും. അതാണ് അവരുടെ കഴിവെന്നും സംവിധായകൻ ജോമോൻ പറയുന്നു.
അതേസമയം ഇപ്പോൾ മമ്മൂട്ടിയുടെ പുറകേ പോവുന്നില്ല എന്നും ജോമോൻ പറയുന്നു. ശരിക്കും മടുത്തു. വിനയൻ സംവിധാനം ചെയ്ത ‘രാക്ഷസരാജാവ്’ സിനിമയുടെ ഷൂട്ടിംഗ് സെറ്റിലാണ് അവസാനമായി ഒരു സ്ക്രിപ്റ്റുമായി എത്തിയത്. അന്ന് ഒരു ത്രഡ് കേൾക്കാൻ പോലും അദ്ദേഹത്തിന് സമയം ഉണ്ടായിരുന്നില്ല എന്നും ജോമോൻ വ്യക്തമാക്കുന്നുണ്ട് .

പക്ഷേ തനിക്ക് ഒന്നിലും വിഷമം ഇല്ല. കാരണം അത്രയും വലിയ നടനാണ് അദ്ദേഹം. അദ്ദേഹത്തിനെ വെച്ച് ഡയറക്ട് ചെയ്യാൻ യോഗം ഉണ്ടായിരുന്നില്ല. രണ്ട് തവണ മോഹൻലാലിനെ പോയി കണ്ടിരുന്നു. ഒരു വട്ടം പോയപ്പോൾ അദ്ദേഹം സ്പെയിനിലേക്ക് പോവാൻ നിൽക്കുകയായിരുന്നു. അതിനാൽ പോയി വന്നിട്ട് സംസാരിക്കാമെന്ന് പറഞ്ഞു. പിന്നീട് മോഹൻലാലിനെ കാണാൻ പോയിട്ടില്ല എന്നും ജോമോൻ പറഞ്ഞു.
അതേസമയം ഇത്രയും കാലം പിന്നാലെ നടന്നിട്ടു പോലും മമ്മൂട്ടിയും മോഹൻലാലും ജോമോന് ഒരു അവസരം നൽകിയില്ല. ‘കടലോരക്കാറ്റ്’ എന്ന സുരേഷ് ഗോപി ചിത്രമാണ് ജോമോൻ സംവിധാനം ചെയ്ത ഒരു സിനിമ. ആ സിനിമ വലിയ വിജയമാവുകയും ചെയ്തു.











