കേരളത്തിൽ അനധികൃതമായി ഇറക്കുമതി ചെയ്ത പ്രീമിയം വാഹനങ്ങൾ, ദുല്‍ഖര്‍ സല്‍മാനും പൃഥ്വിരാജ് സുകുമാരന്റെയും വീടുകളിൽ റെയ്ഡ്.

ദുല്‍ഖര്‍ സൽമാന്റെയും പൃഥ്വിരാജ് സുകുമാരന്റെയും വീടുകളിൽ കസ്റ്റംസ് റെയ്ഡ്. ഭൂട്ടാനിൽ സൈന്യം ഉപേക്ഷിച്ച വാഹനങ്ങൾ ഇന്ത്യയിലേക് കടത്തുന്നതിനെ ബന്ധപ്പെട്ട വിവരത്തെ തുടർന്നാണ് കേരളത്തിലെ അഞ്ചു ജില്ലകളിലെ മുപ്പതിലധികം സ്ഥലങ്ങളിൽ കസ്റ്റംസ് റവന്യു ഇന്റലിജൻസ് സംഘം വ്യാപകമായി റെയ്ഡ് നടത്തി.

റെയ്ഡ് സിനിമാതാരങ്ങളായ പൃഥ്വിരാജിന്റെ തേവരയിലെ വീ‌ട്ടിലും ദുൽഖറിന്റെ പനമ്പള്ളി നഗറിലെ വീട്ടിലുമാണ് നടന്നത്. ആദ്യ വിവരമനുസരിച് താരങ്ങൾക് വാഹനക്കടത്തുമായ് നേരിട്ട് ബന്ധമില്ല. വാഹങ്ങൾ പിന്നീട് അവരുടെ കൈവശം എത്തിയെന്നാണ് കണ്ടത്തലിൽ സൂചിപികുനത്.

ഭൂട്ടാൻ സൈന്യം ഉപയോഗിച്ച ആഡംബര വാഹനങ്ങൾ കുറച്ചു കാലത്തിനു ശേഷം വിൽക്കും. ഇത്തരം വാഹനങ്ങൾ ഹിമാചല്‍ പ്രദേശില്‍ എത്തിച്ച് രജിസ്റ്റർ ചെയ്തു രാജ്യത്തിന്റെ പല ഭാഗങ്ങളിലായി വാഹനം മറിച്ച് വില്‍ക്കും. ഇത്തരത്തിലുള്ള സംഘങ്ങളെ കണ്ടെത്തുവാനാണ് ഓപറേഷന്‍ നുംകൂര്‍. നൂറ്റിഅമ്പതിലധികം വാഹനങ്ങൾ കഴിന്ന നാല് മാസത്തിനിടെ അനധികൃധമായി ഇന്ത്യയിൽ എത്തിച്ചതായി റവന്യു ഇന്റലിജൻസ് സംഘം റിപ്പോർട്ട് ചെയ്തു.