നടൻ വിശാൽ നിരവധി ആരാധകരുള്ള താരമാണ്. ഒരു നടൻ എന്നതിലുപരി മികച്ചൊരു സാമൂഹിക പ്രവർത്തകർ കൂടെയാണ് വിശാൽ. താരത്തിന്റെ പുതിയ സിനിമയായ ലാത്തി ഡിസംബർ 22 ന് തിയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. ചിത്രത്തിന് സമ്മിശ്ര അഭിപ്രായമാണ് കോളിവുഡിൽ നിന്നും പുറത്ത വരുന്നത്. ചിത്രത്തിൽ പോലീസുകാരനായിട്ടാണ് താരം എത്തുന്നത്.

അതേ സമയം താരം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന അഭ്യൂഹങ്ങൾ പുറത്ത് വരുന്നുണ്ട്. ഡിസംബർ 27ന് ആന്ധ്രാ മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുമായി വിശാൽ കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു അഭ്യൂഹത്തിന് കാരണം. കൂടാതെ തെലുങ്ക്‌ദേശം പാർട്ടി നേതാവ് എൻ ചന്ദ്രബാബു നായിഡുവിനെതിരെ വിശാൽ നിയമസഭാ സീറ്റിലേക്ക് മത്സരിക്കുമെന്നുള്ള വാർത്തകളഉം വരുന്നുണ്ട്.

ഇതിനൊക്കെ മറുപടിയുമായി എത്തിയിരിക്കുകയാണ് താരം ആ അഭ്യൂഹങ്ങൾ എല്ലാം തള്ളിക്കളയുകയാണ് വിശാൽ ചെയ്തത്. ഒരു തിരഞ്ഞെടുപ്പിലും താൻ ചന്ദ്രബാബു നായിഡുവിനെതിരെ മത്സരിക്കുന്നില്ലെന്നും ഇപ്പോൾ തന്റെ അഭിനയ ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും വിശാൽ പറഞ്ഞു. മാർക്ക് ആന്റണി എന്ന സിനിമയുടെ തിരക്കിലാണ് താനെന്നും വിശാൽ പറഞ്ഞു.











