
ഹാസ്യ താരമായി കരിയർ തുടങ്ങി ഇപ്പോൾ മികച്ച കഥാപാത്രങ്ങൾ തേടിപിടിച്ച് ചെയ്യുന്ന ഒരു നടനാണ് ജഗദീഷ്. ഇപ്പോൾ നടൻ ജഗതി ശ്രീകുമാറിന് കുറിച്ച് പറഞ്ഞ വാക്കുകളാണ് പ്രേഷക ശ്രെദ്ധ നേടുന്നത്. ജഗതി ശ്രീകുമാറിന്റെ പകരക്കാരനായി പല സിനിമകളിലും അഭിനയിക്കാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അത്തരത്തിൽ ആദ്യമായി കിട്ടിയ വേഷം ‘ഓടരുതമ്മാവാ ആളറിയാം’ എന്ന സിനിമയിലേതാണെന്നും ജഗദീഷ് പറയുന്നു. ആ ചിത്രത്തിൽ അദ്ദേഹത്തിന്റെ പകരക്കാരനായി അഭിനയിക്കാൻ കഴിഞ്ഞത് ബഹുമതിയായാണ് താൻ കാണുന്നത് ജഗദീഷ് പറയുന്നു.
പല ചിത്രങ്ങളിലും ജഗതി ശ്രീകുമാറിന്റെ പകരക്കാരനായി അഭിനയിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. ഓടരുതമ്മാവാ ആളറിയാം‘ എന്ന ചിത്രത്തിൽ ജഗതിച്ചേട്ടന് വേണ്ടിയായിരുന്നു ആ കഥാപാത്രം ആദ്യം വെച്ചിരുന്നത്. അദ്ദേഹത്തിന്റെ ഡേറ്റ് പ്രശ്‌നം കാരണം ചിത്രത്തിലെ കോര എന്ന കഥാപാത്രം എനിക്ക് കിട്ടി. ഞങ്ങൾ രണ്ടുപേരും രണ്ട് കാലഘട്ടങ്ങളിൽ തിരുവനന്തപുരം മോഡൽ സ്‌കൂളിൽ പഠിച്ചിരുന്നവരാണ്.മോഡൽ സ്‌കൂളിലെ പൂർവ വിദ്യാർത്ഥി സംഗമത്തിൽ ജഗതി എൻ.കെ. ആചാരി സാറിൻ്റെ ലഹരി എന്ന നാടകത്തിൽ ജഗതിച്ചേട്ടൻ അഭിനയിച്ചിരുന്നു.
അന്നതിൽ ബാല നടനാകാനുള്ള ഭാഗ്യം എനിക്ക് കിട്ടിയിരുന്നു ജഗദീഷ് പറയുന്നു. കാലങ്ങൾക്കുശേഷം സിനിമയിൽ എത്തിയപ്പോൾ ജഗതി ശ്രീകുമാറിന്റെ പകരക്കാരനായും ഒപ്പവും നിരവധി സിനിമകളിൽ അഭിനയിക്കാനുള്ള ഭാഗ്യമുണ്ടായി. സാധാരണ ഒരു നടൻ മറ്റൊരു നടന്റെ പകരക്കാരനായി അഭിനയിക്കുന്നത് പുറത്ത് പറയാറില്ല, എന്നാൽ, അത് വലിയ ബഹുമതിയായിട്ടാണ് ഞാൻ കണക്കാക്കുന്നത് ജഗദീഷ് പറഞ്ഞു.











