ലോകത്ത് ആരും പറയാത്ത രീതിയിൽ ചിന്തിക്കുന്ന നടനാണ് അദ്ദേഹം! നമ്മളെ ശരിക്കും രസിപ്പിക്കും ആ നടന്റെ വാക്കുകൾ; ജഗദീഷ്

ഇങ്ങനെയുള്ള സ്‌ട്രെയിന്‍ജ് ആയിട്ടുള്ള കോമഡികള്‍ ഉണ്ടാക്കുന്നതില്‍ അദ്ദേഹം മിടുക്കനാണ്., ജഗദീഷ് പറയുന്നു

കോമഡി കഥാപാത്രങ്ങളിൽ നിന്നും ഇപ്പോൾ സീരിയസ് കഥപാത്രങ്ങളിൽ എത്തിയിരിക്കുന്ന നടനാണ് ജഗദീഷ് , ഇപ്പോൾ ജഗദീഷ് നടൻ ശ്രീനിവാസനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ ശ്രദ്ധ നേടുന്നത്. ലോകത്ത് ആരും പറയാത്ത രീതിയില്‍ ചിന്തിക്കുന്ന ആളാണ് ശ്രീനിവാസൻ , ഒരു സീനില്‍ വെയ്റ്റര്‍ വന്നിട്ട് ,സാര്‍ ചായ എന്ന് ചോദിച്ചാല്‍ ,വേണ്ടി വന്നേക്കും എന്നായിരിക്കും അദ്ദേഹത്തിന്റെ ഡയലോഗ്. ഇങ്ങനെ ലോകത്ത് ആരെങ്കിലും മറുപടി പറയുമോ? ജഗദീഷ് ചോദിക്കുന്നു. നമ്മളെ രസിപ്പിക്കും അദ്ദേഹത്തിന്റെ വാക്കുകൾ.

നമ്മൾ ആണെങ്കിൽ വേണം, അല്ലെങ്കില്‍ വേണ്ട എന്നായിരിക്കും പറയുന്നത്. എന്നാല്‍ ശ്രീനിവാസൻ പറഞ്ഞത് വേണ്ടിവന്നേക്കുമെന്നാണ്. ഇങ്ങനെയുള്ള സ്‌ട്രെയിന്‍ജ് ആയിട്ടുള്ള കോമഡികള്‍ ഉണ്ടാക്കുന്നതില്‍ അദ്ദേഹം മിടുക്കനാണ്. അതിന്റെ കൂട്ടത്തിലെല്ലാം ഞാനും കുറച്ച് ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട് എന്ന് മാത്രമേ എനിക്കും പറയാന്‍ കഴിയു, ജഗദീഷ് പറയുന്നു. അതുപോലെ പ്രായിക്കര പാപ്പാൻ എന്ന ചിത്രം ചെയ്യ്തപോൾ , മോഹന്‍ലാല്‍ തനിക്ക് നല്‍കിയ ഉപദേശത്തെ കുറിച്ചും ജഗദീഷ് പറയുന്നു.

ആനയുടെ അടുത്ത് പോകുമ്പോള്‍ ഒരു കാര്യം മാത്രം ശ്രദ്ധിക്കുക, നമ്മള്‍ ബിഹേവ് ചെയ്യുമ്പോള്‍ സംസാരത്തിലൊക്കെ ഒരു കണ്‍ട്രോള്‍ വേണം. കയ്യും കാലുമെല്ലാം എടുക്കുന്നത് സൂക്ഷിച്ച് വേണം, എന്നൊക്കെയായിരുന്നു, ശരിയ്ക്കും പറഞ്ഞാൽ അത് വളരെ വലിയ ഒരു ഉപദേശമായിരുന്നു. കാരണം ആനയുടെ അടുത്ത് ചെന്ന് അതുപോലെ കയ്യും കാലുമെല്ലാം അനക്കിയാല്‍ ആന നമ്മള്‍ അതിനെ ഉപദ്രവിക്കാന്‍ പോകുകയാണെന്ന് കരുതി തുമ്പികൈകൊണ്ട് അടിക്കും, ജഗദീഷ് പറയുന്നു.