മലയാള സിനിമയുടെ ഹാസ്യസാമ്രാട്ടാണ് ജഗതി ശ്രീകുമാര്‍. പൊട്ടിച്ചിരിപ്പിച്ച് മലയാളസിനിമയ്ക്ക് പുതിയമാനം നല്കിയ താരമാണ് ജഗതി. വാഹനാപകടത്തില്‍ ഗുരുതരപരിക്കേറ്റ താരം വര്‍ഷങ്ങള്‍ നീണ്ട ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങി എത്തിയത്. തിരിച്ചുവരവിനിടെ ക്യാമറയ്ക്ക് മുന്നിലേക്കും താരം എത്തിയിരുന്നു. സിബിഐ 5ല്‍ ജഗതി തന്റെ ഹിറ്റ് കഥാപാത്രമായ വിക്രത്തെ അവതരിപ്പിച്ചിരുന്നു.

ഇന്നിതാ താരത്തിന്റെ ജീവിതത്തില്‍ പുതിയ സന്തോഷം എത്തിയിരിക്കുകയാണ്.
നാല്പത്തിനാലാം വിവാഹ വാര്‍ഷികം ആഘോഷിച്ചിരിക്കുകയാണ് താരം. ‘ഒരുമിച്ചുള്ള യാത്ര തുടരുന്നു’ എന്ന അടിക്കുറിപ്പോടെ നടന് ജഗതി തന്നെയാണ് വിവാഹ വാര്‍ഷിക സന്തോഷം പങ്കുവച്ചത്.

1979 സെപ്റ്റംബര്‍ 13ന് ആയിരുന്നു നടന് ജഗതി ശ്രീകുമാറും ശോഭയും വിവാഹിതരായത്. 2012 മാര്‍ച്ചില്‍ മലപ്പുറം തേഞ്ഞിപ്പലത്ത് വച്ചുണ്ടായ വാഹനാപകടത്തില്‍ ഗുരുതരപരിക്കേറ്റിരുന്നു താരത്തിന്. അതോടെ ജഗതി അഭിനയരംഗത്തുനിന്ന് പിന്‍വാങ്ങി. വര്‍ഷങ്ങള്‍ നീണ്ട ചികിത്സയിലൂടെ പതുക്കെ ആരോഗ്യം വീണ്ടെടുക്കുകയാണ് താരം.











