ഇന്നും കാഴ്ച്ചയിലും, നടപ്പിലും ‘ഇൻ ഹരിഹർ നഗറി’ലെ അപ്പുകുട്ടൻ!  സപ്‌തതിയിലേക്കുള്ള യാത്രയിൽ നടൻ ജഗദീഷ് 

1955ല്‍ ജനിച്ച ജഗദീഷിന് ഈ വര്‍ഷം 70 വയസ് പൂര്‍ത്തിയാകുകയാണ്. അദ്ദേഹം ഇപ്പോൾ സപ്തതിയിലേക്കുളള യാത്രയിലാണ്, ഇത് ഒരുപക്ഷേ കേട്ടാൽ പ്രേക്ഷകർ ഒന്ന് നെറ്റിചുളിക്കും. കാരണം ഇന്നും കാഴ്ചയിലും ,നടപ്പിലും എടുപ്പിലുമെല്ലാം ‘ഹരിഹര്‍ നഗറിലെ’ അപ്പു കുട്ടനു൦, ഗോഡ് ഫാദറിലെ മായിൻ കുട്ടിയും എല്ലാമാണ് നടൻ. പി.വി.ജഗദീഷ് കുമാര്‍ എന്നതാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക നാമം. പേരിലെ കുമാർ ഇന്നും ജഗദീഷിന്റെ രൂപ ഭാവങ്ങളിൽ മാത്രമല്ല മനസിലുമുണ്ട്.ഇപ്പോൾ അദ്ദേഹം ചെയ്യുന്ന സിനിമകളിൽ എല്ലാം കൂടുതലും അച്ഛൻ വേഷങ്ങളാണ്.


എന്നാൽ അദ്ദേഹത്തിന് അതിനായി നരയിട്ടും ,മേക്കപ്പ് ചെയ്തും കൃത്രിമമായി വൃദ്ധനാക്കേണ്ട സ്ഥിതിയാണ് ഇപ്പോൾ അത്രയ്ക്ക് ചെറുപ്പമാണ് യാതാർത്ഥ ജഗദീഷിന്. ചാനല്‍ റിയാലിറ്റി ഷോകള്‍ ശ്രദ്ധിച്ചാലറിയാം എന്തൊരു എനര്‍ജിയാണ് അദ്ദേഹത്തിന്റെ സംസാരത്തിനും ശരീരഭാഷയ്ക്കും. ജഗദീഷ് എന്നും അങ്ങനെയായിരുന്നു. ജീവിതത്തെ അങ്ങേയറ്റം ഉന്മേഷത്തോടെയും ഉത്സാഹത്തോടെയും നോക്കി കാണുന്ന നടൻ.

എവിടെ തുടങ്ങി എന്നതല്ല എവിടെ എത്തി എന്നതാണ്  ജഗദീഷ് എന്ന നടന്റെ അളവ്കോൽ. അദ്ദേഹം നടനായും, സഹനടനായും, വില്ലനായും, ജേഷ്ഠനായും, ഇപ്പോൾ അച്ഛനായും അദ്ദേഹം സിനിമകളിൽ അഭിനയിക്കുന്നു. അദ്ദേഹം ജീവിതത്തിൽ പറയാറുള്ള ഒരു കാര്യമുണ്ട്, ഒരു രൂപ ചിലവഴിക്കും മുന്‍പ് ഞാന്‍ നൂറുവട്ടം ആലോചിക്കും. അതു വേണോയെന്ന്. അതിന് കാരണം ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ചു എന്നുള്ളതാണ്. കൊമേഴ്‌സില്‍ ബിരുദാനന്തര ബിരുദം റാങ്കോടെ പാസായ ജഗദീഷ് ബാങ്ക് ഉദ്യോഗസ്ഥനായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.


പിന്നീട് കോളജ് അദ്ധ്യാപകനായി. അപ്പോഴും ജഗദീഷിന്റെ മനസ് ഏതാണ്ട് പൂര്‍ണ്ണമായി തന്നെ സിനിമയിലായിരുന്നു. ഫോറന്‍സിക് പ്രൊഫസറായ ഭാര്യ ഡോ. രമ രോഗബാധിതയായി അകാലമരണം സംഭവിച്ചതിന്റെ ദുഖം ഇന്നും അദ്ദേഹത്തെ വേട്ടയാടുന്നു. രണ്ട് പെണ്‍മക്കളാണ് ഈ ദമ്പതികൾക്കുള്ളത്. എന്നാൽ ഇപ്പോൾ സപ്തതി ആഘോഷിക്കുന്ന വര്‍ഷത്തിലും പാതിപ്രായമുളള യുവാവായി നിറഞ്ഞ ചിരിയോടെ പൊതുവേദികളില്‍ പ്രത്യക്ഷപെടുന്നുണ്ട്.