
വിഷു റിലീസായെത്തിയ ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ് ഇനി ഒടിടിയിലേക്ക്. മനോരമ മാക്സിലൂടെയാണ് ജയ് ഗണേഷ് എത്തുന്നത്. മെയ് 24നാണ് ചിത്രം ഒടിടിയില്‍ സിട്രീമിംഗ് ആരംഭിയ്ക്കുന്നത്. ഉണ്ണി മുകുന്ദന്റെ മികച്ച പ്രകടനമാണ് ജയ് ഗണേഷിലേത്. സൂപ്പര്‍ഹീറോയുടെ കഥയാണ് ചിത്രം പറയുന്നത്.

രഞ്ജിത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്തത്. മഹിമാ നമ്പ്യാരാണ് ചിത്രത്തില്‍ നായികയായെത്തിയത്. ചന്ദ്രു ശെല്‍വരാജ് ഛായാഗ്രാഹണം നിര്‍വഹിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം ജോമോളും ചിത്രത്തിലൂടെ തിരിച്ചെത്തിയിരിക്കുകയാണ്. രഞ്ജിത് ശങ്കറും ഉണ്ണി മുകുന്ദന്‍ ഫിലിംസ്, ഡ്രീംസ് എന്‍ ബിയോണ്ട് എന്നീ ബാനറുകളിലാണ് ചിത്രം എത്തുന്നത്.

ഏപ്രില്‍ 11നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ഹരീഷ് പേരടി, അശോകന്‍, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തിയിരുന്നു. എഡിറ്റിംഗ് ഹരീഷ് പ്രതാപ്, സംഗീതം ശങ്കര്‍ ശര്‍മ്മ, സൗണ്ട് ഡിസൈന്‍ തപസ് നായ്ക്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് ചന്തിരൂര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ സൂരജ് കുറവിലങ്ങാട്, മേക്കപ്പ് റോണക്സ് സേവ്യര്‍, കോസ്റ്റ്യൂംസ് വിപിന്‍ ദാസ്, സ്റ്റില്‍സ് നവീന്‍ മുരളി, ഡിസൈന്‍സ് ആന്റണി സ്റ്റീഫന്‍, അസോസിയേറ്റ് ഡയറക്ടര്‍ അനൂപ് മോഹന്‍ എസ്, ഡിഐ ലിജു പ്രഭാകര്‍, വിഎഫ്എക്സ് ഡിടിഎം, പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ് വിപിന്‍ കുമാര്‍, ടെന്‍ ജി മീഡിയ, പി ആര്‍ ഒ- എ എസ് ദിനേശ് എന്നിവരായിരുന്നു മറ്റ് അണിയറപ്രവര്‍ത്തകര്‍.











