
മലയാളികള്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ട അഭിനേതാക്കളില്‍ ഒരാളാണ് ജനാര്‍ദനന്‍.ഇപ്പോൾ താരം നടൻ എന്‍.എഫ്. വര്‍ഗീസിനെ കുറിച്ച് തുറന്നു പറയുകയാണ്, ഒരു ഓൺലൈൻ ചാനൽ അഭിമുഖത്തിൽ. എന്‍.എഫ്. വര്‍ഗീസിനെ താന്‍ പരിചയപ്പെടുന്നത് മദ്രാസില്‍ നിന്ന് കേരളത്തിലേക്ക് വന്നതിന് ശേഷമാണ്. എന്നാല്‍ അദ്ദേഹത്തെ പരിചയപ്പെട്ടതിന് ശേഷം എത്രയോ വര്‍ഷത്തെ പരിചയമുള്ള രീതിയില്‍ തങ്ങളുടെ ബന്ധം വളര്‍ന്നു വന്നു. തന്നെ സംബന്ധിച്ചിടത്തോളം എന്‍.എഫ്. വര്‍ഗീസ് ഒരു സൗമ്യ മനസുള്ള ആളായിരുന്നു, അദ്ദേഹം സുഹൃത്തുക്കളെ വളരെ പെട്ടെന്ന് വശീകരിക്കാന്‍ പറ്റുന്ന ഹൃദയമുള്ള നല്ല മനുഷ്യനായിരുന്നു, ജനാർദനൻ പറയുന്നു.

ഒരു മനുഷ്യനെ പറ്റി നമ്മള്‍ പറയുമ്പോള്‍ ആദ്യം അയാളുടെ സ്വഭാവത്തെ പറ്റി വേണമല്ലോ പറയാന്‍. എന്നെ സംബന്ധിച്ചിടത്തോളം എന്‍.എഫ്. വര്‍ഗീസ് ഒരു സൗമ്യ മനസുള്ള ആളാണ്.അങ്ങനെ എനിക്ക് പറയാൻ കഴിയൂ. ഒരുപാട് സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാൽ പലപ്പോഴും ഞങ്ങളുടെ സംസാരത്തിന്റെ ഇടയില്‍ സിനിമ വരാറേയില്ല. അന്ന് സിനിമയേക്കാള്‍ വ്യത്യസ്തമായ കാര്യങ്ങളെ കുറിച്ചായിരുന്നു ഞാനും, എന്‍.എഫുമൊക്കെ സംസാരിക്കാറുള്ളത്, ജനാര്‍ദനന്‍ പറയുന്നു.
അതേസമയം ,50 വര്‍ഷത്തില്‍ അധികമായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന നടൻ ആണ് ജനാർദ്ദനൻ .തുടക്കത്തില്‍ കൂടുതലും വില്ലന്‍ വേഷങ്ങള്‍ ചെയ്ത അദ്ദേഹം പിന്നീട് 90കളുടെ തുടക്കത്തില്‍ കോമഡി വേഷങ്ങളിലേക്ക് മാറുകയായിരുന്നു.അതുപോലെ തന്നെയായിരുന്നു നടൻ എന്‍.എഫ്. വര്‍ഗീസും , ഒരുപാട് നല്ല കഥപാത്രങ്ങൾ ചെയ്യ്ത എന്‍.എഫ്. വര്‍ഗീസ് ഇന്നും പ്രേഷക മനസിൽ മായാതെയുണ്ട്.












